നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡി രാജയോടും ആനി രാജയോടും കലിയടങ്ങാതെ സിപിഐ കേരള ഘടകം; സംസ്ഥാന കൗണ്‍സിലില്‍ ദേശീയ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം

  ഡി രാജയോടും ആനി രാജയോടും കലിയടങ്ങാതെ സിപിഐ കേരള ഘടകം; സംസ്ഥാന കൗണ്‍സിലില്‍ ദേശീയ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം

  ഡി രാജ ജനറൽ സെക്രട്ടറി ആണെന്ന ബോധ്യത്തിൽ പ്രവർത്തിക്കണമെന്ന് വിമർശനമുണ്ടായി.

  ആനി രാജ, ഡി രാജ

  ആനി രാജ, ഡി രാജ

  • Share this:
  തിരുവനന്തപുരം: സംസ്ഥാന നിർവാഹക സമിതിക്കു പിന്നാലെ സി പി ഐ സംസ്ഥാന കൗൺസിൽ യോഗത്തിലും ജനറൽ സെക്രട്ടറി സി.രാജയ്ക്കും ഭാര്യയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ആനീ രാജയ്ക്കും ശക്തായ വിമർശനം. കേരള പൊലീസിൽ ആർ എസ് എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ടോയെന്ന വിവാദ പ്രസ്താവനയാണ് ആനി രാജയെ കുഴപ്പത്തിലാക്കിയത്. അവരെ പിന്തുണച്ചതാണ് രാജയ്ക്കു മേൽ ആരോപിക്കപ്പെടുന്ന കുറ്റം. പാർട്ടി ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിന് വിരുദ്ധമായി വാർത്താസമ്മേളനത്തിൽ പ്രതികരിച്ച ജനറൽസെക്രട്ടറി ഡി. രാജയുടേത് ആശയക്കുഴപ്പമുണ്ടാക്കുന്ന നിലപാടാണെന്ന്  വിമർശനം ഉയർന്നു.

  രാജ ജനറൽ സെക്രട്ടറി ആണെന്ന ബോധ്യത്തിൽ പ്രവർത്തിക്കണമെന്ന് വിമർശനമുണ്ടായി. മഹിളാ ഫെഡറേഷൻ്റെ ദേശീയ നേതാവ് കൂടിയായ ആനി രാജയെ സംസ്ഥാന കൗൺസിൽ യോഗത്തിൽ വനിതാ അംഗങ്ങളും വിമർശിച്ചു. ഇന്ദിരാ രവീന്ദ്രൻ, ദീപ്തി അജയകുമാർ തുടങ്ങിയവരാണ് കടുത്ത ഭാഷയിൽ ആ നി രാജ ചെ  വിമർശിച്ചത്.  സംസ്ഥാന കൗൺസിലിന്റെ പൊതുവികാരമായി ഇക്കാര്യം ദേശീയനേതൃത്വത്തെ അറിയിക്കണമെന്നും നിർദ്ദേശമുണ്ടായി. എന്നാൽ സംസ്ഥാന എക്സിക്യൂട്ടീവ് പങ്കുവച്ച വികാരം തന്നെയാണ് കൗൺസിലിന്റേതുമെന്നും കേരളഘടകത്തിന്റെ അതൃപ്തിയെന്ന നിലയിൽ എക്സിക്യൂട്ടീവ് തീരുമാനം ജനറൽസെക്രട്ടറിയെ ധരിപ്പിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തിയെന്നും വിഷയം കൂടുതൽ ചർച്ചയാക്കേണ്ടെന്നും സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.

  ഒരു സംസ്ഥാനത്തിനകത്തെ നയപരമായ രാഷ്ട്രീയകാര്യങ്ങളിൽ അഭിപ്രായം പറയുമ്പോൾ ബന്ധപ്പെട്ട സംസ്ഥാനഘടകത്തിൽ ചർച്ച ചെയ്തിട്ട് വേണമെന്ന് നേരത്തേ പാർട്ടി ദേശീയ എക്സിക്യൂട്ടീവ് കൈക്കൊണ്ട തീരുമാനം ആനി രാജ ലംഘിച്ചുവെന്നാണ് സി.പി.ഐ കേരളഘടകം ഉന്നയിക്കുന്ന പരാതി. ആനി രാജയുടെ പ്രതികരണമുണ്ടായപ്പോൾ ഇതോർമ്മിപ്പിച്ചാണ് ദേശീയ എക്സിക്യൂട്ടീവ് തീരുമാനമടങ്ങിയ കത്ത് ദേശീയനേതൃത്വത്തിന് കാനം അയച്ചത്.

  എതിരാളികൾക്ക് ആയുധം നൽകുന്നതായി ആനി രാജയുടെ വിമർശനമെന്ന് ദേശീയകൗൺസിൽ തീരുമാനം റിപ്പോർട്ട് ചെയ്തശേഷം നടന്ന ചർച്ചയിൽ ചിലർ ചൂണ്ടിക്കാട്ടി. സി.പി.ഐ കൂടി അംഗമായ സർക്കാരിന്റെ പൊലീസിനെ വിമർശിക്കുമ്പോൾ അത് പാർട്ടിയിൽ ആലോചിച്ചാവണമായിരുന്നു എന്നും കേരള നേതൃത്വം ചൂണ്ടിക്കാട്ടി.

  ജനറൽസെക്രട്ടറി വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് വിശദീകരണം നൽകവേ, കേരള പൊലീസിനെയും ഉത്തർ പ്രദേശ് പൊലീസിനെയും താരതമ്യം ചെയ്തതാണ് രാജയക്കെതിരേയുള്ള വിമർശനത്തിന് അടിസ്ഥാനം. കേരള പൊലീസിൽ ആർഎസ്എസ് ഗ്യാംഗ് പ്രവർത്തിക്കുന്നുണ്ടോയെന്നു സംശയമാണെന്നും സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാൻ ബോധ പൂർവ ശ്രമം ഉണ്ടെന്നുമായിരുന്നു ആനി രാജയുടെ പ്രസ്താവന.
  Published by:Jayesh Krishnan
  First published:
  )}