• HOME
 • »
 • NEWS
 • »
 • kerala
 • »
 • CPM നേതാക്കൾക്കൊപ്പം വിരുന്ന് ചിത്രം പങ്കുവെച്ചു; രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം

CPM നേതാക്കൾക്കൊപ്പം വിരുന്ന് ചിത്രം പങ്കുവെച്ചു; രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം

മറ്റുള്ളവരെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ രാജ്മോഹൻ ഉണ്ണിത്താൻ അവർക്കൊപ്പം വെറുതെയിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്

ഫോട്ടോ- ഫേസ്ബുക്ക്

ഫോട്ടോ- ഫേസ്ബുക്ക്

 • Last Updated :
 • Share this:
  കാസർഗോഡ് എം പിയും കോൺഗ്രസ് നേതാവുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ (Rajmohan Unnithan) അണികളുടെ വിമർശനം. ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ചിത്രമാണ് സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും അണികൾ ഉൾപ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. സിപിഎം എംപിമാരായ ജോൺ ബ്രിട്ടാസ്, എ എം ആരിഫ്, എ എ റഹീം, വി ശിവദാസൻ, ഇടതുപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം എംപിയായ തോമസ് ചാഴികാടൻ എന്നിവർക്കൊപ്പം ഒരു മേശക്ക് ചുറ്റും ഇരിക്കുന്ന ചിത്രമാണ് സൈബർ ആക്രമണത്തിന് കാരണമായത്. മറ്റുള്ളവരെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ രാജ്മോഹൻ ഉണ്ണിത്താൻ അവർക്കൊപ്പം വെറുതെയിരിക്കുന്നതായാണ് ചിത്രത്തിലുള്ളത്.

  പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി മാർഗരറ്റ് ആൽവയുടെ നേതൃത്വത്തിൽ പാർലമെന്റ് ലൈബ്രറി ബിൽഡിംഗിലെ ബാങ്ക്വെറ്റ് ഹാളിൽ സംഘടിപ്പിച്ച അത്താഴ വിരുന്നിന്റെ ചിത്രങ്ങൾക്കൊപ്പമാണ് സിപിഎം നേതാക്കൾക്കൊപ്പമുള്ളതും രാജ്മോഹൻ ഉണ്ണിത്താന്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നിരയിലെ എംപിമാരും വിരുന്നിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രം തെരഞ്ഞെടുപിടിച്ച് അതിന് താഴെയാണ് വിമർശന കമന്റുകൾ ഇടുന്നത്.  'തിരിച്ചുവന്നാൽ ഈ ഫോട്ടോ കൃപേഷിന്റെ, ശരത് ലാലിന്റെ മാതാപിതാക്കളെ ഒന്ന് കാണിച്ചുകൊടുത്തേക്ക്' എന്നാണ് ഒരു യൂസറുടെ കമന്റ്. 'സർ തിരഞ്ഞെടുപ്പ് സമയത്ത് ഇവന്മാരുടെ പോക്രിത്തരം മറക്കരുത് ഇവരല്ല താങ്കളെ എംപി ആക്കിയത് കൃപേഷിനെയും ശരത്തിനെയും മട്ടന്നൂർ ഷുഹൈബിനെയും ഷുക്കൂറിനേയും മറന്നുകൊണ്ട് താങ്കളെപ്പോലെ ഇവരോട് കോംപ്രമൈസ് ചെയ്തു ജീവിക്കാൻ ബുദ്ധിമുട്ടുണ്ട്' - മറ്റൊരാൾ കുറിച്ചു.

  Also Read- സൗന്ദര്യം ലേശം കൂടിപ്പോയോ? ഫാഷൻ ഷോയിൽ പങ്കെടുത്ത പൊലീസുകാർക്ക് സ്ഥലംമാറ്റം

  'താങ്കൾ അവിടെ സൗഹൃദം പങ്കിട്ടോളൂ മനുഷ്യരല്ലേ. പക്ഷേ സോഷ്യൽ മീഡിയയിൽ വന്ന് ചർദ്ദിക്കരുത്' എന്നാണ് വേറൊരാളുടെ കമന്റ്. 'നിങ്ങൾ ഒന്നിച്ചിരുന്ന് ചായ കുടിക്കുവോ ജ്യൂസ് കുടിച്ചോ ചെയ്തോ.... മാറിക്കഴിയുമ്പോൾ പരസ്പരം ചെളി വാരി എറിയൽ... ഇതൊക്കെ കണ്ടു തല്ലു കൂടാനും കത്തിക്കുത്ത് നടത്താനും സോഷ്യൽ മീഡിയയിൽ തന്തക്കും തള്ളക്കും വിളിക്കാനും കുറേ മണ്ടന്മാരായ അണികളും... ##സാക്ഷരത കേരളം മുന്നോട്ട്'- മറ്റൊരു കമന്റ് ഇങ്ങനെ.

  'രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത, കോൺഗ്രസ് ഓഫീസുകൾ എല്ലാ കാലത്തും തല്ലിതകർക്കുന്ന സഖാക്കൾ ഇത് കാണട്ടെ', 'രാഷ്ടീയം പലതാണങ്കിലും മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്'- എന്നിങ്ങനെ പോകുന്നു മറ്റു കമന്റുകൾ.
  Published by:Rajesh V
  First published: