നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • YouTube | 'മയിലിനെ വാങ്ങി ഗ്രില്ല് അല്ലെങ്കില്‍ കറി'; യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം

    YouTube | 'മയിലിനെ വാങ്ങി ഗ്രില്ല് അല്ലെങ്കില്‍ കറി'; യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം

    പീലികളുള്ള മയിലിനെ കണ്ടെത്തുകയും വില പറഞ്ഞുറപ്പിക്കുന്നതുമാണ് വീഡിയോ.

    • Share this:
      കറിവയ്ക്കാനായി മയിലിനെ വാങ്ങാന്‍ പോകുന്നുവെന്ന വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയുടെ പേജില്‍ ദേശീയത ഉയര്‍ത്തി നിരവധി കമന്റുകള്‍ എത്തിയിരുന്നു. ഇതിനുപിന്നാലെ ദുബായില്‍ നിന്ന് മയിലിനെ വാങ്ങിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഫിറോസ്. പീലികളുള്ള മയിലിനെ കണ്ടെത്തുകയും വില പറഞ്ഞുറപ്പിക്കുന്നതുമാണ് വീഡിയോ.

      അഞ്ചു കിലോയ്ക്ക് അടുത്ത് ഭാരമുള്ള മയിലിനെയാണ് വാങ്ങുന്നത്. ആയിരം രൂപയ്ക്കടുത്താണ് ഒരു മയിലിന്റെ വിലയെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

      എന്നാല്‍ ഈ വീഡിയോയ്ക്ക് താഴെയും മയിലിനെ കറവയ്ക്കുന്നതിനെതിരെ ശക്തമായ രോക്ഷമാണ് ഉയരുന്നത്. 'ഇന്ത്യയുടെ ദേശീയ പക്ഷിയാണ് മയില്‍ വീഡിയോ ഇടുമ്പോള്‍ സൂക്ഷിക്കുക. പുറകെ നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം' എന്നായിരുന്നു ഒരു കമന്റ്. ഡിസ്‌ലൈക്ക് അടിച്ച് ചാനല്‍ പൂട്ടിക്കാനും ആഹ്വാനും നടത്തുന്നുണ്ട്.

      Also Read-YouTube | 'മയിലിനെ കറിവയ്ക്കാന്‍ ദുബായില്‍ പോകുന്നു'; യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് രൂക്ഷവിമര്‍ശനം



      'മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. ഇന്ത്യന്‍ പതാക അമേരിക്കയില്‍ പോയി കത്തിച്ചാല്‍ കേസ് ഉണ്ടാവില്ല. അത് കൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ലല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല അതിലെ വിഷയം. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ്' എന്നിങ്ങനെയാണ് കമന്റുകള്‍.
      Published by:Jayesh Krishnan
      First published:
      )}