• HOME
  • »
  • NEWS
  • »
  • kerala
  • »
  • CRITISISM AGAINST STATE LEADERS IN CPI ELECTION REVIEW REPORT NJ TV

രാജ ഉൾപ്പെടെയുള്ള നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏറ്റെടുത്തില്ല; പാർട്ടി നേതാക്കൾക്കെതിരെ CPI റിപ്പോർട്ടിൽ വിമർശനം

നാട്ടികയിൽ പ്രചരണ രംഗത്ത് സജീവമായില്ലെന്ന് ഗീതാ ഗോപിക്കും കുറ്റപ്പെടുത്തൽ

News18 Malayalam

News18 Malayalam

  • Share this:
തിരുവനന്തപുരം: ജനറൽ സെക്രട്ടറി ഡി രാജയുൾപ്പടെയുള്ള കേന്ദ്രനേതാക്കളുടെ  തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക വിജയിപ്പിക്കുന്നതിൽ പാർട്ടിക്ക് ജാഗ്രത കുറവുണ്ടായെന്ന സ്വയം വിമർശനവുമായി സിപിഐ. കേന്ദ്രനേതാക്കളായ അതുൽകുമാർ അൻജാൻ,അശോക് ധാവ്ള എന്നിവർ പങ്കെടുത്ത പരിപാടി ഏറ്റെടുക്കാനും വൈമുഖ്യം കാണിച്ചു. സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ട നാട്ടിക എംഎൽ ഗീതാഗോപി പ്രചരണത്തിൽ സജീമായിരുന്നില്ല എന്നും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.

ജനറൽ സെക്രട്ടറി ഡി.രാജയ്ക്കെതിരായ കാനത്തിന്റെ പ്രസ്തവനയെച്ചൊല്ലി സിപിഐയിൽ ഗ്രൂപ്പ് പോര് തുടങ്ങി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അവലോകന റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശ്രദ്ധേയമാകുന്നത്. രാജയുടെ തെരഞ്ഞെടുപ്പ് പര്യടനങ്ങളിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായി. മണ്ണാർക്കാട്ടും പാർട്ടി കാലങ്ങളായി മത്സരിക്കുന്ന പീരുമേടുമാണ് സംഘടനാപരമായ വീഴ്ചയുണ്ടായത്.

മണ്ണാർകാട് ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നല്ല നിലയിൽ നടന്നു. എന്നാൽ‌ അവസാനഘട്ടത്തിൽ മുസ്ലീം വോട്ടർമാർക്കിടയിൽ വന്ന ഏകീകരണവും മലയോര കർഷകരുടെ ഭൂമിയിൽ വനം ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള ദ്രോഹ നടപടികളും യുഡിഎഫിന് അനുകൂല അന്തരീക്ഷം സൃഷ്ടിച്ചു. പാർട്ടി മന്ത്രിമാർ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിലെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ കഴിയാത്തതിലും വിമർശനം ഉണ്ടായി.

Also Read-സംസ്ഥാന നേതൃത്വത്തിൽ ചേരിപ്പോര്; കാനം രാജേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് കെ.ഇ.ഇസ്മായിലിന്റെ പരാതി

പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയുടെ പരിപാടിയിൽ ജാഗ്രത കുറവുണ്ടായതും അതുൽ കുമാർ അൻജാനും അശോക് ധാവ്ളയും പങ്കെടുത്ത പരിപാടി ഏറ്റെടുക്കുന്നതിൽ കാണിച്ച വൈമനസ്യവും സംഘടനാ പരമായ വീഴ്ചയാണ്. പുതിയ വോട്ടർമാരെ ചേർക്കുന്നതിലും പാർട്ടിക്ക് വീഴ്ചയുണ്ടായെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ഇക്കാര്യം  സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി ചാമുണ്ണി ഇക്കാര്യം ചൂണ്ടിക്കാട്ടിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Also Read-'താലിബാൻ സമ്പാദിച്ചതിൽ പകുതിയും മയക്കുമരുന്നിലൂടെ;ഇനി കേരളം മുഖ്യ വിപണി ആകാൻ സാധ്യത;'ചങ്ങനാശേരി ആർച്ച് ബിഷപ്പ്

ഇടുക്കി ജില്ല‍യിൽ ഒരു സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്. എന്നിട്ടും അവിടെ പരിപാടികളിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ സംഘടനാ പരമായി കഴിഞ്ഞില്ല.  രണ്ടു തവണ നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപി ഇത്തവണയും സ്ഥാനാർഥിയാകുമെന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെ ഗീതാ ഗോപി പ്രചരണരംഗത്ത്  സജീമായില്ലെന്നും വിമർശനമുണ്ട്.

നാട്ടികയിൽ ഒരു മണ്ഡലം സെക്രട്ടേറിയറ്റ് അംഗവും ഒരു മണ്ഡലം കമ്മിറ്റി അംഗവും പ്രവർത്തന രംഗത്തില്ലായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ഥാനാർഥി പഖ്യാപനം ആദ്യഘട്ടത്തിൽ നടത്താൻ കഴിയാതെ പോയ മണ്ഡലമായിരുന്നു നാട്ടിക. അതുകൊണ്ട് സ്ഥാനാർഥി ഇല്ലാതെയാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്.

എൽഡിഎഫ് നിലയിൽ താഴേത്തട്ടു വരെ യോജിച്ച പ്രവർത്തനം നടന്നു. മണ്ഡലത്തിലെ പൊതുവായ പ്രവർത്തനങ്ങളിൽ സിപിഐക്ക് മേൽക്കൊ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചു വർഷം വികസന പ്രവർത്തനങ്ങളും കാര്യമായി നടന്നു. എങ്കിലും എംഎൽഎയുടെ വിട്ടു നിൽക്കൽ ശരിയായില്ലെന്നാണ് വിമർശനം. എന്നാൽ ഈ മണ്ഡലങ്ങളിലൊന്നും സംസ്ഥാന നേതാക്കളുടെ പേരെടുത്ത്  പറഞ്ഞ് വിമർശനമില്ല എന്നതും ശ്രദ്ധേയമാണ്.
Published by:Naseeba TC
First published:
)}