നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kerala Rains| കനത്ത മഴ ചതിച്ചത് 8779 കർഷകരെ; സംസ്ഥാനത്തൊട്ടാകെ 28 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ

    Kerala Rains| കനത്ത മഴ ചതിച്ചത് 8779 കർഷകരെ; സംസ്ഥാനത്തൊട്ടാകെ 28 കോടി രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക വിലയിരുത്തൽ

    കോട്ടയത്തും (Kottayam) തൃശൂരിലുമാണ് (Thrissur) ഏറ്റവും കൂടുതൽ കൃഷി നശിച്ചത്.

    കൃഷിനാശം

    കൃഷിനാശം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴ (Heavy Rain) ചതിച്ചത് 8779 കർഷകരെ. രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്തെമ്പാടും 28.58 കോടി രൂപയുടെ വിളനാശം ( crop damage)ഉണ്ടായതായി സംസ്ഥാന കൃഷി വകുപ്പിന്റെ (Agriculture Department) പ്രാഥമിക റിപ്പോർട്ട്. 1476.58 ഹെക്ടറിലെ കൃഷി നശിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ.

      ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് പെയ്ത മഴയാണ് വ്യാപക കൃഷി നാശത്തിന് കാരണമായത്. കോട്ടയത്തും (Kottayam) തൃശൂരിലുമാണ് (Thrissur) ഏറ്റവും കൂടുതൽ കൃഷി നശിച്ചത്. തൃMരിൽ 553 ഹെക്ടർ കൃഷി നശിച്ചു. 2965 കർഷകരാണ് ദുരിതം ബാധിച്ചത്. ഇവിടെ മാത്രം 9.56 കോടി രൂപയുടെ നഷ്ടമുണ്ടായി. കോട്ടയത്ത് 510 ഹെക്ടർ കൃഷി നശിച്ചു. 1018 കർഷകർക്കായി 7.73 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്ന് പ്രാഥമിക റിപ്പോർട്ടിൽ വിലയിരുത്തുന്നു.

      Also Read- Kerala Rains Live Update| സംസ്ഥാനത്ത് 9 മരണം; ഇടുക്കിയിൽ ഉരുൾപൊട്ടലിൽ എട്ടുപേരെ കാണാതായി

      തിരുവനന്തപുരത്ത് 121.51 ഹെക്ടർ ഭൂമിയിലെ കൃഷിയാണ് നശിച്ചത്. 1550 കർഷകർ ദുരിതബാധിതരാണ്. 3.89 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കൊല്ലത്ത് 89.32 ഹെക്ടറിലെ കൃഷി നശിച്ചു. 941 കർഷകർക്ക് 2.21 കോടി രൂപയുടെ നഷ്ടമുണ്ടായി. പത്തനംതിട്ടയിൽ 315 കർഷകരുടെ 59 ഹെക്ടറിലെ കൃഷി നശിച്ചതിലൂടെ 1.22 കോടി രൂപയുടെ നഷ്ടം സംഭവിച്ചു.


      Also Read- Kerala Rains| കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍: മരണം ഏഴായി; മൂന്നുപേരെ തിരിച്ചറിഞ്ഞു


      ആലപ്പുഴയിലെ 1685 കർഷകരുടെ 50 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 1.37 കോടി രൂപയാണ് പ്രാഥമിക നഷ്ടം. എറണാകുളത്ത് 47.30 ഹെക്ടർ കൃഷി നശിച്ചു. 42 കർഷകർക്ക് 22 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ഇടുക്കിയിൽ 22 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. 115 കർഷകരാണ് ദുരിതത്തിലായത്. 1.90 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.

      Also Read- AN shamseer mla | 'ഇന്‍സള്‍ട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് 'ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് എ.എന്‍ ഷംസീര്‍ എം.എല്‍.എ

      മലപ്പുറം ജില്ലയിൽ 14.20 ഹെക്ടറിലെ കൃഷി നശിച്ചു. 29 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 93 പേരാണ് ദുരിതബാധിതർ. പാലക്കാട് ജില്ലയിൽ 8.20 ഹെക്ടറിൽ കൃഷിനാശമുണ്ടായി. 41 കർഷകർക്ക് 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കാസർകോട് ജില്ലയിൽ 1.50 ഹെക്ടറിലെ കൃഷി നശിച്ചു.

      Also Read- Sabarimala | കനത്ത മഴ: ശബരിമല തീര്‍ത്ഥാടനത്തിന് 17നും 18നും അനുവാദമില്ല
      Published by:Rajesh V
      First published:
      )}