കൊച്ചി: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ യുവാവ് നടുറോഡിൽ രക്തം വാർന്നുകിടന്നത് അരമണിക്കൂർ. കോവിഡ് ഭീതിയെ തുടർന്ന് ആള്‍ക്കൂട്ടം കാഴ്ചക്കാരായി മാറി നിൽക്കുകയായിരുന്നു. തിരക്കേറിയ മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ബിവ്റേജസ് ഔട്ട്ലെറ്റിന് സമീപം കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലിനാണു സംഭവം.
അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന കൈപ്പട്ടൂര്‍ സ്വദേശി മനോജി(40)നെ ആശുപത്രിയിലെത്തിക്കാന്‍ അവിടെക്കൂടിയവരാരും തയാറായില്ല. ഒടുവില്‍ രക്ഷകനായെത്തിയത് മുളന്തുരുത്തി കാരക്കാട്ടുകുന്നേല് ഷിബിന്‍ ബാബുവാണ്. ഒരു ജീവന് രക്ഷിച്ച ചാരിതാര്‍ഥ്യവുമായി യുവാവ് ഇന്നലെ ദോഹയിലേക്ക് മടങ്ങുകയും ചെയ്തു.
കൊറോണ ഭീതിയോ തുടർന്ന് പരിക്കേറ്റ യുവാവിനെ സ്പര്‍ശിക്കാന്‍ ആളുകള്‍ മടിച്ചതാണു സഹായം നിഷേധിക്കപ്പെടാന്‍ കാരണമെന്നാണു സൂചന. ആള്‍ക്കൂട്ടം കണ്ടാണു ഷിബിന്‍ ബാബു അവിടെയെത്തിയത്. പരിക്കേറ്റയാള്‍ അബോധാവസ്ഥയിലാണെന്ന് മനസിലായതോടെ ഷിബിന്‍ സഹായമഭ്യര്‍ഥിച്ചെങ്കിലും ആരും തയാറായില്ല. കൈകാണിച്ചെങ്കിലും വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. ഇതോടെ, പള്ളിത്താഴം കവലയില്‍നിന്ന് ഓട്ടോറിക്ഷ വിളിച്ച്, മനോജിനെ മുളന്തുരുത്തിയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.