'ഞാന്‍ നിന്റെ നാട്ടില്‍ വന്നു, നീ ഇല്ലാത്ത നിന്റെ നാട്ടില്‍' കണ്ണുനനച്ച് ഒരു ജവാന്റെ കുറിപ്പ്

കോട്ടയം സ്വദേശിയും വസന്തകുമാറിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന ഷിജു സി ഉദയന്റേതാണ് പോസ്റ്റ്.

news18
Updated: February 17, 2019, 8:47 PM IST
'ഞാന്‍ നിന്റെ നാട്ടില്‍ വന്നു, നീ ഇല്ലാത്ത നിന്റെ നാട്ടില്‍' കണ്ണുനനച്ച് ഒരു ജവാന്റെ കുറിപ്പ്
malayalamnews18.com
  • News18
  • Last Updated: February 17, 2019, 8:47 PM IST
  • Share this:
തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വയനാട് സ്വദേശിയായ ഹവീല്‍ദാര്‍ വസന്തകുമാറിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചുള്ള സി.ആര്‍പി.എഫ് ജവാന്‍രെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണ്‌നനയിക്കുന്നത്. കോട്ടയം സ്വദേശിയും വസന്തകുമാറിന്റെ സഹപ്രവര്‍ത്തകനുമായിരുന്ന ഷിജു സി ഉദയന്റേതാണ് പോസ്റ്റ്.

പോസ്റ്റ് ഇങ്ങനെ

എടാ മോനേ, ഷിജു... നിന്റെ നാടൊക്കെ എന്ത്? നീ വയനാട്ടില്‍ വാ. അതാണ് സ്ഥലം. ലക്കിടി ഒന്ന് കണ്ട് നോക്ക്. സൂപ്പര്‍ അണ് മോനേ. നീ നാട്ടില്‍ വരുമ്പോള്‍ വിളി വസന്തെ. അടുത്ത ലീവിന് വരാം ഉറപ്പ് എന്ന് ഞാനും. അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി, ഒന്നിച്ചൊരു ലീവ് കിട്ടിയില്ല. ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു. നീ വിളിക്കാതെ. നിന്നോട് പറയാതെ. നീ ഇല്ലാത്ത നിന്റെ നാട്ടില്‍. ഞങ്ങള്‍ എല്ലാവരും. നിന്നെയും കാത്ത് ഇരിക്കുന്നു.

അന്ന് ഞാന്‍ ഈ ഫോട്ടോ എടുക്കുമ്പോള്‍ ഒന്ന് ചിരി വസന്തേ എന്ന് പറഞ്ഞപ്പോള്‍, നീ പറഞ്ഞു ഗ്ലാമര്‍ ഉളളവര്‍ ചിരിക്കണ്ട കാര്യം ഇല്ലന്ന്. പിന്നെ വയനാടന്‍ മമ്മൂട്ടി എന്ന് ഞാനും.. ഇന്നലെ എഫ്.ബിയിലും വാട്‌സ്ആപ്പിലും മുഴുവന്‍ ഈ ഫോട്ടോ ആയിരുന്നു. രാവിലെ വന്ന പത്രത്തിലും.

കമ്പനിയിലെ നേവി ഗേറ്റര്‍. ഛത്തീസ്ഗഡിലെ ied ബ്ലാസ്റ്റില്‍ ചെറിയ മുറിവുകളും ആയി നീ രക്ഷപ്പെട്ടു. വിളിച്ചപ്പോള്‍ നീ പറഞ്ഞു ചത്തില്ല മോനേ. ചന്തുന്റെ ജീവിതം ഇനിയും ബാക്കിയെന്ന്. മരിക്കുന്നെങ്കില്‍ ഒറ്റ വെടിക്ക് ചാവണം. അതും നെറ്റിയ്ക്ക്. ഒന്നും ചിന്തിക്കാന്‍ സമയം കിട്ടരുത്. അളിയാ പുറകില്‍ എങ്ങാനും അണ് വെടി കൊള്ളുന്നതെങ്കില്‍ നാട്ടുകാര് പറയും അവന്‍ പേടിച്ച് ഓടിയപ്പോള്‍ വെടി കൊണ്ടതാണെന്ന്. കൈയ്യും കാലും പോയി കിടന്നാല്‍. അയ്യോ. എന്ന് ഞാനും. തമാശക്ക് പറഞ്ഞ കാര്യങ്ങള്‍... പക്ഷേ ഇപ്പൊള്‍ ചിന്നി ചിതറി യ ശരീരവും ആയി.. വസന്താ.. നീ....

ജീവതത്തില്‍ ഇന്ന് വരെ ഒരു ദുശീലവും ഇല്ലാത്ത ഒരു പട്ടാളക്കാരന്‍. ഒരു ബിയര്‍ പോലും കുടിക്കില്ല. കാരണം കള്ള് കുടിച്ച് വലിയ അസുഖം വന്ന് ഒരാള് വീട്ടില്‍ ഉണ്ടന്ന് ഉത്തരം.

ദിവസവും 10 -20 കിലോ മീറ്റർ ഓടും.അതും രാവിലെ 4 മണിക്ക് എഴുനേറ്റു. അത് കഴിഞ്ഞ് pt യ്ക്കു വന്നു ഞങ്ങടെ കൂടെയും. കമ്പനിയില്‍ carrom ബോര്‍ഡില്‍ വസന്തിനെ തോല്‍പ്പിക്കാന്‍ ആരും ഇല്ല. അതും വീട്ടില്‍ ഫോണ്‍ വിളിച്ച് കൊണ്ട്. ഒരു 100 തവണ ഷീന.. ഷീന.... എന്ന് പറഞ്ഞ് കൊണ്ട്.

നീ വലിയ ഓട്ടക്കരന്‍ അല്ലെ. ഞങ്ങളെ എല്ലാം പിന്നില്‍ ആക്കി ഓടുന്നവന്‍. മരണ കാര്യത്തിലും. അങ്ങനെ ആയല്ലോ. എന്നായാലും ഈ ശരീരം തീയിലോ മണ്ണിലോ കളയാന്‍ ഉള്ളതാണെന്ന് അറിയാം.. എങ്കിലും...ഒത്തിരി സ്വപ്നങ്ങള്‍ ഉള്ള നിന്നോട് ഇത്  വേണ്ടാരുന്നെന്ന് തോന്നുന്നു.

Also Read 'ഒപ്പം നിന്നവര്‍ക്കെല്ലാം നന്ദി; എന്നും കൂടെയുണ്ടാവണം': ഷീനാ വസന്തകുമാര്‍

നീ ഇപ്പൊള്‍ ഈ രാജ്യത്തിന്റെ അഭിമാനം ആണ്. നിന്റെ രണ്ടു തലമുറ എങ്കിലും നിന്നെ അഭിമാനപൂര്‍വം ഓര്‍ക്കും. വസന്ത, നിന്റെ കുട്ടികളും അഭിമാനപൂര്‍വം ജീവിക്കും. കൂടെ ഞങ്ങളും ഈ നാടും നിന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും. മറക്കില്ല ഒരിക്കലും. ജയ് ഹിന്ദ്. കുറച്ചു അസൂയയോടെ നിന്റെ കൂട്ടുകാരന്‍.

ഷിജു സി യുFirst published: February 17, 2019, 8:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading