ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മലയാളികളായ സിആര്‍പിഎഫ് ജവാന്മാരുടെ അവധി റദ്ദാക്കി. മറ്റ് ജവാന്മാര്ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാനാണ് അവധി റദ്ദാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് വിശദീകരണം. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ചതിനാല്‍ കേരളത്തിലേക്ക് യാത്ര ചെയ്യേണ്ടെന്നാണ് ജവാന്മാര്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം, സംസ്ഥാനത്ത് കൊറോണ നിയന്ത്രണവിധേയമായിട്ടും അവധി റദ്ദാക്കുന്നതില്‍ സൈനികര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.