സംസ്ഥാനത്തെ സ്‌കൂളുകൾ (Schools in Kerala) തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചെങ്കിലും, വൈകുന്നേരം വരെയുള്ള റഗുലർ ക്ലാസുകൾ (regular classes) ഫെബ്രുവരി 21 മുതൽ ആരംഭിക്കാൻ തീരുമാനിച്ച വേളയിൽ ഇത് സംബന്ധിച്ച നിർണ്ണായകചർച്ച ഇന്ന് നടക്കും. ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. സിലബസ് പിന്തുടരുന്ന സ്‌കൂളുകൾ ഉൾപ്പെടെ എല്ലാ സ്‌കൂളുകൾക്കും ഈ നിർദ്ദേശം ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി ചൊവ്വാഴ്ച അധ്യാപക സംഘടനകളുമായി ചർച്ച നടത്താനിരിക്കെ, ക്‌ളാസ്സുകൾ പുനഃരാരംഭിക്കാനുള്ള മാർഗരേഖ സർക്കാർ പുറത്തിറക്കിയതിൽ അധ്യാപക സംഘടനകൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഫെബ്രുവരി 14 തിങ്കൾ മുതൽ ഫെബ്രുവരി 21 വരെ ഒൻപതാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഉച്ചവരെ മാത്രമേ നടക്കൂവെന്ന് മന്ത്രി അറിയിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളായിരിക്കും. എന്നാൽ, പ്രീ-പ്രൈമറി വിഭാഗത്തിന് തിങ്കൾ മുതൽ വെള്ളി വരെ മാത്രമേ ക്ലാസുകൾ നടക്കൂ. എല്ലാ വിദ്യാർത്ഥികളും സ്‌കൂളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ അധ്യാപകർ ശ്രമിക്കണം.
ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലേക്ക് വാർഷിക പരീക്ഷകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. എസ്എസ്എൽസി, പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളുടെ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ ആരംഭിക്കും. സിലബസ് പൂർത്തിയാക്കാൻ സ്കൂളുകൾക്ക് അധിക ക്ലാസുകൾ നടത്താമെന്നും മന്ത്രി പറഞ്ഞു.
ക്രെഷും കിന്റർഗാർട്ടനുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയതിനാൽ തിങ്കളാഴ്ച മുതൽ പ്രീ-പ്രൈമറി ക്ലാസുകളും ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ ക്ലാസുകൾക്ക് തുടക്കത്തിൽ 50% ഹാജർ മാത്രമേ ഉണ്ടാകൂ. ആവശ്യം അനുസരിച്ച് ഡിജിറ്റൽ അല്ലെങ്കിൽ ഓൺലൈൻ ക്ലാസുകൾ തുടരും.
വിദ്യാഭ്യാസ ഓഫീസർമാർ സ്‌കൂളുകൾ സന്ദർശിച്ച് സിലബസ് പൂർത്തിയാക്കുന്നതിന്റെയും വാർഷിക പരീക്ഷകൾക്കുള്ള തയ്യാറെടുപ്പിന്റെയും പുരോഗതി വിശകലനം ചെയ്യണം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം. 10, 12 ക്ലാസുകളിലെ അക്കാദമിക് സിലബസ് ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കണമെന്നും റിവിഷൻ നടപടികൾ മാർച്ച് 1 മുതൽ ആരംഭിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
10, 12 ക്ലാസുകളിലെ എല്ലാ അധ്യാപകരോടും സിലബസിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളിതുവരെ ഓരോ വിഷയത്തിലും സ്കൂൾ മേധാവികൾക്ക് ഇത് പൂർത്തിയാക്കി, ഇത് എല്ലാ ശനിയാഴ്ചയും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് സമർപ്പിക്കണം. ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ അവസാന പരീക്ഷകളുടെ തിയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Summary: A crucial meeting regarding schools in Kerala switch for a regular schedule to be decided in consultation with teachers' organisations today. The government has decided to open classes in a full-fledged manner from February 21stഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.