• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാവോയിസ്റ് ആരോപണം: സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

മാവോയിസ്റ് ആരോപണം: സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്

പാർട്ടിയെ തകർക്കാനുള്ള മഴവിൽ സഖ്യത്തിന്റെ ഗൂഢാലോചനയാണ് മാവോയിസ്റ്റ് വിഷയത്തിലെ വിവാദങ്ങൾക്ക് പിന്നിലെന്നാണ് സി.പി.എം. നിലപാട്

News18

News18

  • Last Updated :
  • Share this:
    കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് സി.പി.എം. പ്രവര്‍ത്തകരെ യു.എ. പി.എ. ചുമത്തി അറസ്റ്റ് ചെയ്തതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കാൻ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്. പാർട്ടിയെ തകർക്കാനുള്ള മഴവിൽ സഖ്യത്തിന്റെ ഗൂഢാലോചനയാണ് മാവോയിസ്റ്റ് വിഷയത്തിലെ വിവാദങ്ങൾക്ക് പിന്നിലെന്നാണ് സി.പി.എം. നിലപാട്. ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്നും മാവോയിസ്റ്റുകളോടുള്ള സി.പി.എം. നിലപാട് എന്തെന്നും വിശദീകരിക്കാനാണ് പന്തീരാങ്കാവിൽ തന്നെ പൊതുയോഗം സംഘടിപ്പിക്കുന്നത്.

    മാവോയിസ്റ്റുകള്‍ക്ക് പിന്നിൽ ഇസ്ലാമിക തീവ്രവാദികളാണെന്ന പരാമർശത്തോടെ മഴവിൽ സഖ്യത്തിൽ ആരെല്ലാം വരുമെന്ന് സി.പി.എം. കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനൻ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ സിപിഎം ജനറൽ ബോഡി യോഗങ്ങളിലെ റിപ്പോർട്ടിങ്ങും സമാനമായിരുന്നു. എന്നാൽ യു.എ.പി.എ. ചുമത്തി അറസ്റ്റിലായ അലനെയും താഹയെയും തള്ളിപ്പറയാനും സി.പി.എം. തയ്യാറല്ല.

    പാർട്ടി തലത്തിലുള്ള അന്വേഷണം കഴിയും വരെ അലനും താഹയും മാവോയിസ്റ്റ് ബന്ധമുണ്ടോയെന്ന് പറയാനാവില്ലെന്ന് പി. മോഹനൻ പറഞ്ഞു. അലനും താഹയ്ക്കുമെതിരെ പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ട്‌ അടുത്ത ദിവസം തന്നെ സമർപ്പിക്കുമെന്നാണ് സൂചന. അലന്‍റെയും താഹയുടെയും ബ്രാഞ്ചുകൾ ഉള്‍പ്പെടുന്ന സൗത്ത് ഏരിയ കമ്മിറ്റിയാണ് ബഹുജന റാലി സംഘടിപ്പിക്കുന്നത്. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.ബി. രാജേഷ് റാലി ഉദ്ഘാടനം ചെയ്യും. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനനും പങ്കെടുക്കും.

    First published: