സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണ്ണായക നീക്കം; സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കും
സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസിന്റെ നിർണ്ണായക നീക്കം; സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷിയാക്കും
ഉന്നതർ അടക്കമുള്ളവരുടെ വിവരങ്ങൾ ഇന്ന് നൽകിയ രഹസ്യമൊഴിയിൽ സ്വപ്നയും സരിത്തും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം
സരിത്, സ്വപ്ന സുരേഷ്
Last Updated :
Share this:
സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. പ്രധാന പ്രതികളെ മാപ്പുസാക്ഷിയാക്കി കേസിൽ വഴിത്തിരിവ് സൃഷ്ടിക്കാനാണ് നീക്കം. കേസിൽ ഉൾപ്പെട്ട ഉന്നതർ അടക്കമുള്ളവരുടെ വിവരങ്ങൾ ഇന്ന് നൽകിയ രഹസ്യമൊഴിയിൽ സ്വപ്നയും സരിത്തും സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസിൽ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ചിലർ പ്രതിസ്ഥാനത്ത് എത്തും.
സ്വർണ്ണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ പിന്നിൽ നിന്ന് പ്രവർത്തിച്ചവർ ഇതുവരെ പിടിയിലായിട്ടില്ല. എന്നാൽ കേസിൽ വിദേശികൾ അടക്കം പ്രധാനപ്പെട്ട ചിലരുണ്ടെന്ന് കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ ഇ.ഡി. നീക്കം നടത്തുമ്പോഴാണ് പ്രമുഖരായ ചിലർ കുടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന നൽകുന്നത്.
സ്വപ്നയുടെയും സരിത്തിനെയും മൊഴി കസ്റ്റംസ് നീയമം 108 അനുസരിച്ച് രേഖപ്പെടുത്തിയിരുന്നു. കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയുന്നതാണ് ഈ മൊഴി. ഇതിന് മജിസ്ട്രേറ്റിന് മുന്നിൽ നൽകുന്ന രഹസ്യമൊഴിയ്ക്ക് തുല്യമായ പ്രാധാന്യവുമുണ്ട്. എന്നിട്ടും 136 അനുസരിച്ച് രഹസ്യമൊഴി എടുക്കുന്നത് പിന്നീട് നിലപാട് മാറ്റാതിരിക്കുന്നതിനാണ്.
നിരന്തരം നിലപാട് മാറ്റുന്ന സാഹചര്യത്തിലാണ് സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ വക്കാലത്ത് ഒഴിയാൻ തയ്യാറായത്. അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്ന എന്ന ശബ്ദ സന്ദേശവും സ്വപ്നയുടേതായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ രഹസ്യമൊഴി രേഖപ്പെടുത്തുന്നതാണ് കൂടുതൽ സുരക്ഷിതം എന്ന നിലപാടിലേക്ക് കസ്റ്റംസ് എത്തുകയായിരുന്നു. വൈകാതെ സ്വപ്നയെയും സരിത്തിനെയും മാപ്പ് സാക്ഷിയാക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.