Cruelty against Animals | ഇൻസുലേഷൻ ടേപ്പ് വായിൽ വരിഞ്ഞുമുറുക്കി; തെരുവുനായയോടും കൊടും ക്രൂരത

തെരുവുനായയുടെ വായ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുക്കി. സ്ഫോടകവസ്തു നിറച്ച കെണിയിൽ കുടുങ്ങി ഗർഭിണിയായ കാട്ടാന ചെരിഞ്ഞതിന് തൊട്ടു പുറകെയാണ് ഈ സംഭവം.

News18 Malayalam | news18
Updated: June 9, 2020, 4:21 PM IST
Cruelty against Animals  | ഇൻസുലേഷൻ ടേപ്പ് വായിൽ വരിഞ്ഞുമുറുക്കി; തെരുവുനായയോടും കൊടും ക്രൂരത
News 18
  • News18
  • Last Updated: June 9, 2020, 4:21 PM IST
  • Share this:
തൃശൂർ: ഉണ്ടക്കൊപ്രയിൽ സ്ഫോടകവസ്തു നിറച്ച കെണിയിൽ കുടുങ്ങി ഗർഭിണിയായ കാട്ടാന ചെരിഞ്ഞ സംഭവത്തിന് തൊട്ടു പിറകെ തെരുവുനായയോടും മനുഷ്യന്റെ കൊടുംക്രൂരത. നായയുടെ വായ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് വരിഞ്ഞുമുറുകി കെട്ടി അജ്ഞാതർ തെരുവിൽ ഉപേക്ഷിച്ചു.

മനുഷ്യന്റെ കൊടുംക്രൂരതയുടെ മറ്റൊരു കാഴ്ചയാണിത്. കുടിനീരിറക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കാത്ത വിധത്തിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് നായയുടെ വായ വരിഞ്ഞു മുറുക്കിയിരിക്കുന്നു. ഏവരുടെയും കരൾ ഉലയ്ക്കുന്ന ഈ കാഴ്ച തൃശൂർ ഒല്ലൂര് നിന്നാണ്.

You may also like:ബെവ് ക്യൂ ആപ്പിൽ കൈപൊള്ളി സർക്കാർ; വൻ വരുമാന നഷ്ടം [NEWS]ലക്ഷണങ്ങളില്ലാത്ത രോഗികളിൽ നിന്നുള്ള വൈറസ് വ്യാപനം വളരെ അപൂർവം': WHO‍ [NEWS] ആരാധനാലയങ്ങൾ തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാം എന്നതായിരുന്നു അവരുടെ ലക്ഷ്യം [NEWS]

ഏതാണ്ട് രണ്ടാഴ്ചക്കാലമാണ് ഈ മിണ്ടാപ്രാണി ഈ വിധത്തിൽ തെരുവിൽ അലഞ്ഞത്. ഒടുവിൽ ഒരു മൃഗസ്നേഹി തൃശൂരിലെ പൗസ് എന്ന സംഘടനയെ വിവരം അറിയിക്കുകയും അവർ നായയെ രക്ഷിച്ചെടുക്കുകയുമായിരുന്നു.



നായയെ ഷെൽറ്റർ ഹോമിൽ കൊണ്ടുവന്ന് ഇൻസുലേഷൻ ടേപ്പുകൾ മുറിച്ചുനീക്കി. ചർമവുമായി ഒട്ടിപ്പോയതിനാൽ ഏറെ പണിപ്പെട്ടാണ് അവ നീക്കിയത്. പലയിടത്തും രോമവും തൊലിയും അടർന്നു പോയി. ഒന്ന് കുരയ്ക്കുക പോലും ചെയ്യാതെ നായ സഹകരിച്ചതായി പൗസ് പ്രവർത്തകർ പറയുന്നു.



മരുന്ന് വെച്ചുകെട്ടി നായയെ ഇപ്പോൾ ഷെൽറ്റർ ഹോമിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നിൽ ആരാണെന്ന് അറിയില്ലെന്നും പൊലീസിൽ പരാതി നൽകുമെന്നും പൗസ് സംഘടന പ്രതിനിധി പ്രീതി അറിയിച്ചു.



നായ അക്രമാസക്തനല്ലെന്നും വളർത്തുനായ ആണോയെന്ന് സംശയമുണ്ടെന്നും പ്രീതി പറഞ്ഞു. ഉണ്ടക്കൊപ്രയിൽ സ്ഫോടകവസ്തു നിറച്ച കെണിയിൽ കുടുങ്ങി ഗർഭിണിയായ കാട്ടാന ചെരിഞ്ഞതിന് തൊട്ടു പുറകെയാണ് ഈ സംഭവം. നായയെ ഏറ്റെടുക്കാൻ കോഴിക്കോട് നിന്ന് ഒരു വീട്ടമ്മ തയ്യാറായിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

First published: June 9, 2020, 4:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading