നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓടുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് ക്രൂരത; മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  ഓടുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് എറിഞ്ഞ് ക്രൂരത; മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

  ചത്ത പൂച്ചക്കുഞ്ഞുങ്ങളെ പിന്നീട് ഷനോജ് തന്നെ കുഴിച്ചിട്ടു. നേരത്തെ, കക്കോടി ഭാഗത്തും സമാനസംഭവം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

  പൂച്ചകളെ കൊട്ടയിലാക്കി ഉടൻ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചു

  പൂച്ചകളെ കൊട്ടയിലാക്കി ഉടൻ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചു

  • News18
  • Last Updated :
  • Share this:
   കോഴിക്കോട്: മിണ്ടാപ്രാണിയോട് വീണ്ടും ക്രൂരത. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞാണ് കണ്ണിൽ ചോരയില്ലാത്ത ചില മനുഷ്യർ പെരുമാറിയത്. പരിക്കേറ്റ് പിടഞ്ഞ പൂച്ച കുഞ്ഞുങ്ങളെ ആർ ആർ ടി വളണ്ടിയർ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

   ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കക്കോടി മുക്കിനും കുമാരസ്വാമിക്കും ഇടയിലാണ് സംഭവം നടന്നത്. ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ നിന്നാണ് ചില്ല് താഴ്ത്തി പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സിൽവർ നിറത്തിലുള്ള കാറിൽ പോയിരുന്നവർ ആണ് ഇങ്ങനെ ചെയ്തത്. പൂച്ചക്കുഞ്ഞുങ്ങളെ റോഡിലേക്ക് വലിച്ചെറിഞ്ഞതിനു പിന്നാലെ കാർ ഓടിച്ചു പോകുകയും ചെയ്തു.

   'സംഘടന നേതൃതലത്തിലേക്ക് ഇല്ല; പാർട്ടിയിൽ അടിമുടി മാറ്റം വരും': തുറന്നുപറഞ്ഞ് പികെ കുഞ്ഞാലിക്കുട്ടി

   സംഭവം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവർ ജീവനു വേണ്ടി പിടഞ്ഞ പൂച്ചകളെ റോഡിന്റെ അരികിലേക്ക് മാറ്റി വെള്ളം നൽകി. തുടർന്ന് പതിമൂന്നാം വാർഡ് ആർ ആർ ടി വളണ്ടിയർ പി ഷനോജ് ലാലിനെ വിവരം അറിയിച്ചു. അദ്ദേഹം എത്തി പിടയുന്ന പൂച്ചകളെ കൊട്ടയിലാക്കി ഉടൻ ജില്ല മൃഗാശുപത്രിയിൽ എത്തിച്ചു. എന്നാൽ, രണ്ടു പൂച്ചക്കുഞ്ഞുങ്ങൾക്കും ജീവനില്ലെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു.

   ക്ഷീരകർഷകർക്ക് ആശ്വാസം; ഞായറാഴ്ച മുതൽ മിൽമ മുഴുവൻ പാലും സംഭരിക്കും

   സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് പൊലീസിന്റെ കാമറ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ പൂച്ചയെ വലിച്ചെറിയുന്ന ദൃശ്യത്തിനായി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തെ ബന്ധപ്പെട്ടു. എന്നാൽ, കാമറയുടെ പരിധിക്ക് പുറത്തായതിനാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചില്ല.

   ചത്ത പൂച്ചക്കുഞ്ഞുങ്ങളെ പിന്നീട് ഷനോജ് തന്നെ കുഴിച്ചിട്ടു. നേരത്തെ, കക്കോടി ഭാഗത്തും സമാനസംഭവം നടന്നിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
   Published by:Joys Joy
   First published:
   )}