HOME /NEWS /Kerala / പൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ സ്ത്രീകളും കൈകുഞ്ഞുങ്ങ‌ളുമായി ഉല്ലാസയാത്ര

പൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന വള്ളത്തിൽ സ്ത്രീകളും കൈകുഞ്ഞുങ്ങ‌ളുമായി ഉല്ലാസയാത്ര

സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല.

സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല.

സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല.

  • Share this:

    മലപ്പുറം: താനൂർ ഓട്ടമ്പ്രം തൂവൽ തീരത്ത് വിനോദ സഞ്ചാര ബോട്ട് മറിഞ്ഞു 22 പേരുടെ മരണത്തിന്റെ നടുക്കം ഇന്നും മലയാളികളുടെ ഉളളിൽ നിന്ന് മാഞ്ഞിട്ടില്ല. ഇതിനിടയിലാണ് കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരുമായി ചെറുവള്ളത്തിൽ ഉല്ലാസയാത്ര. ജീവൻ പണയപ്പെടുത്തി, നിയമം ലംഘിച്ച് മത്സ്യബന്ധനത്തിനു മാത്രം ഉപയോഗിക്കുന്ന വള്ളം കൈകുഞ്ഞുൾപ്പെടെയുള്ള യാത്രക്കാരുമായി സർവീസ് നടത്തിയത്.

    Also read-താനൂര്‍ ബോട്ടപകടം; അനുവദിച്ചതിലധികം യാത്രക്കാര്‍, ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളില്ല

    തിരൂർ പടിഞ്ഞാറെക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മസ്ക്കിൽ എന്ന ഇൻബോർഡ് വള്ളത്തിന്റെ കാരിയർ വള്ളമായ ചെറുവഞ്ചിയിലാണ് സ്ത്രീകളുൾപ്പെടെ ഏഴ് പേരടങ്ങുന്ന സംഘം ഉല്ലാസയാത്ര നടത്തിയത്. പൊന്നാനി അഴിമുഖത്ത് കൂടിയാണ് പടിഞ്ഞാറെക്കരയിലെ മസ്കിൽ വള്ളത്തിന്റെ കാരിയർ വഞ്ചി അപകടകരമായ യാത്ര നടത്തിയത്. പടിഞ്ഞാറെക്കരയിൽ നിന്നും ഭാരതപ്പുഴയും അറബിക്കടലും സംഗമിക്കുന്ന അഴിമുഖം വഴി ഭാരതപ്പുഴയിലെ കർമ്മ റോഡിനരികിലേക്കാണ് സംഘം യാത്ര ചെയ്തത്.

    Also read-താനൂർ ബോട്ടപകടം: 22 പേരുടെ മരണം സ്ഥിരീകരിച്ചു; ഒരു കുടുംബത്തിലെ 9 പേർ

    താനൂരിൽ നടന്ന ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവീസ് നിർത്തിവച്ചിരുന്നു. അതിൻറെ പശ്ചാത്തലത്തിലാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവള്ളത്തിൽ യാത്രക്കാരുമായി സർവീസ് നടത്തിയത്. സംഭവം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഫിഷറീസ് വകുപ്പ് വള്ളത്തെ പിന്തുടർന്നെങ്കിലും ഇവർ വേഗത്തിൽ തിരികെ മടങ്ങിയതിനാൽ പിടികൂടാനായില്ല. വള്ളമുടമയുമായി ഫിഷറീസ് വകുപ്പ് ബന്ധപ്പെട്ട് വള്ളവും തൊഴിലാളികളേയും ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരസ്യമായ നിയമ ലംഘനം നടത്തിയ ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരികരിക്കുമെന്ന് ഫിഷറീസ് അഡീഷണൽ ഡയറക്ടർ സുനീർ പറഞ്ഞു

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Boat Service in Kerala, Malappuram