HOME » NEWS » Kerala »

ജോലിക്കിടെ ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ കു​ടു​ങ്ങി; കുടിയേറ്റത്തൊ​ഴി​ലാ​ളി​ക്ക് കോട്ടയത്ത് ദാ​രു​ണാ​ന്ത്യം

പു​വ​ന്തു​രു​ത്ത് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യാ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണ​ക്കാ​ട്ട് അ​ഗ്രി​ഗേ​റ്റ് ക്ര​ഷ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

News18 Malayalam | news18-malayalam
Updated: June 25, 2020, 10:37 PM IST
ജോലിക്കിടെ ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ കു​ടു​ങ്ങി; കുടിയേറ്റത്തൊ​ഴി​ലാ​ളി​ക്ക് കോട്ടയത്ത് ദാ​രു​ണാ​ന്ത്യം
പ്രതീകാത്മക ചിത്രം
  • Share this:
കോ​ട്ട​യം: ക്ര​ഷ​ര്‍ യൂ​ണി​റ്റി​ല്‍ കു​ടു​ങ്ങിയ കുടിയേറ്റ തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ര്‍ സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ ഡി​സ്വാ (29) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​പു​വ​ന്തു​രു​ത്ത് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഏ​രി​യാ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണ​ക്കാ​ട്ട് അ​ഗ്രി​ഗേ​റ്റ് ക്ര​ഷ​റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അപകടത്തെ​ത്തു​ട​ര്‍​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചില്ല. തുടർന്ന് ഫ​യ​ര്‍​ഫോ​ഴ്സി​ലും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട നാ​രാ​യ​ണ​നെ കോ​ട്ട​യ​ത്തു നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം രാ​ത്രി 7.45ന് ​ക്ര​ഷ​റി​നു​ള്ളി​ല്‍ നി​ന്നും മ​രി​ച്ച നി​ല​യി​ല്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

TRENDING:COVID 19| ആഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ സംസ്ഥാനത്ത് രോഗവ്യാപനം കൂടും; അതീവജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി [NEWS]'ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ UN സെ​മി​നാ​ര്‍ പി​ആ​ര്‍ വ​ര്‍​ക്ക്'; പ​രി​ഹാസവുമായി കെ.​എം ഷാ​ജി [NEWS]ട്രൂനാറ്റ് കിറ്റുകൾ അച്ചാറും ഉപ്പേരിയും പോലെ കൊടുത്തുവിടാൻ കഴിയുന്നതല്ല: വി. മുരളീധരൻ [NEWS]
മെ​റ്റ​ലും എം​സാ​ന്‍റും മെ​റ്റ​ല്‍ പൗ​ഡ​റും ഉ​ണ്ടാ​ക്കു​ന്ന യൂ​ണി​റ്റി​ലെ ക​ണ്‍​വെ​യ​ര്‍ ബെ​ല്‍​റ്റി​ല്‍ കു​ടു​ങ്ങി താ​ഴെ ലോ​ഡു ചെ​യ്യു​ന്ന ഫ​ണ​ലി​ലേ​ക്ക് വീ​ണാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന് മെ​റ്റ​ലും പൊ​ടി​പ​ട​ല​വും പു​റ​ത്തു വീ​ഴു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം ജാ​ക്ക് ഹാ​മ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ഫ​ണി​ലി​ന്‍റെ ദ്വാ​രം വ​ലു​താ​ക്കി മെ​റ്റ​ലും മ​റ്റു വ​സ്തു​ക്ക​ളും പു​റ​ത്തേ​ക്ക് മാ​റ്റി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.
Published by: user_49
First published: June 25, 2020, 10:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories