തിരുവനന്തപുരം: സി എസ് ഐ ബിഷപ്പ് ധർമരാജ് റസാലത്തെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇഡി തടഞ്ഞു. കള്ളപ്പണ കേസില്‍ അന്വേഷണം നേരിടുന്നതിനിടെ യുകെയിലേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ബിഷപ്പിനെ ഇഡി തടഞ്ഞത്. കള്ളപ്പണ കേസിൽ അന്വേഷണം നേരിടുന്നതിനാൽ വിദേശത്തേക്ക് പോകരുതെന്ന നിർദ്ദേശം അവഗണിച്ചായിരുന്നു യാത്ര. നാളെ കൊച്ചിയിൽ ഹാജരാകാൻ ബിഷപ്പിനു നിർദേശം നൽകി.
വിദേശ യാത്രാവിലക്ക് അവഗണിച്ചാണ് ബിഷപ് ധര്‍മ്മരാജ് റസാലം യുകെയിലേക്ക് പോകാനെത്തിയത്. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച ബിഷപ്പിനെ പിന്നീട് എന്‍ഫോഴ്സ്മെന്റ് ഡയക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി ചോദ്യം ചെയ്തു. നാളെ കൊച്ചി ഓഫീസില്‍ ഹാജരാകാനും ബിഷപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഎസ്ഐ സഭാ ആസ്ഥാനത്ത് 13 മണിക്കൂറോളം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ രാത്രി യുകെയിലേക്ക് പോവാന്‍ ശ്രമിച്ച ബിഷപ് ധര്‍മ്മരാജ് റസാലത്തെ ഇ ഡി തടയുകയായിരുന്നു.
Also Read-
CSI ആസ്ഥാനത്തെ ED പരിശോധന പൂർത്തിയായി; ഒന്നും കണ്ടെത്താനായില്ലെന്ന് സഭാ പ്രതിനിധിസഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവരുടെ വീടുകളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിഷപ് ധര്‍മ്മരാജ് റസാലമാണ് ഒന്നാം പ്രതി. സഭാ സെക്രട്ടറി പ്രവീണ്‍, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാം എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്.
വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി; ബിഷപ്പ് ആന്റണി കരിയില്‍ സ്ഥാനമൊഴിയാൻ വത്തിക്കാന്റെ സമ്മർദ്ദംഎറണാകുളം അങ്കമാലി അതിരൂപത മെത്രാപോലീത്തൻ വികാരിയ്ക്കെതിരായ നടപടി ചർച്ച ചെയ്യാൻ വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തി. വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി ലെയൊപോൾഡ് ജിറെല്ലിയാണ് ബിഷപ്പ് ആന്റണി കരിയിലിനെ കാണുക. കർദ്ദിനാൾ വിരുദ്ധ സമരങ്ങളെ പിന്തുണച്ചതിനും സിനഡ് തീരുമാനം പരസ്യമായി ലംഘിച്ചതുമാണ് ബിഷപ്പിനെതിരായ നടപടിയ്ക്ക് കാരണമെന്നാണ് നിഗമനം.
മെത്രാപോലീത്തൻ വികാരി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കഴിഞ്ഞ ആഴ്ച ബിഷപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ ബിഷ്പ് മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മാർ ആന്റണി കരിയിലിനെ നേരിൽ കാണാൻ വത്തിക്കാൻ സ്ഥാനപതി എത്തിയത്. രാവിലെ എറണാകുളം ബിഷപ് ഹൗസിലായിരിക്കും കൂടികാഴ്ച. എന്നാൽ ഭയപ്പെടുത്തി രാജി വാങ്ങാൻ അനുവദിക്കില്ലെന്ന് കർദ്ദിനാൾ വിരുദ്ധ വിഭാഗം വൈദികർ വ്യക്തമാക്കിയിട്ടുണ്ട്. ബിഷപ്പിനെ കണ്ട് രാജി വെക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതിരൂപതയുടെ ആശങ്ക വൈദികർ ഇന്ന് വത്തിക്കാൻ സ്ഥാനപതിയെ നേരിൽ കണ്ട് അറിയിക്കാൻ ശ്രമിക്കും. അതേസമയം വത്തിക്കാൻ സ്ഥാനപതിയുടെ സന്ദർശനത്തോടെ അതിരൂപതയിൽ നാളുകളായി നിലനിൽക്കുന്ന ഭരണപരമായ അനിശ്ചിതത്വവും വിവാദങ്ങളും അവസാനിപ്പിച്ച് ആധിപത്യം ഉറപ്പിക്കാനാണ് ഔദ്യോഗിക പക്ഷത്തിന്റെ ശ്രമം. കഴിഞ്ഞ ആഴ്ച്ച വത്തിക്കാന്‍ സ്ഥാനപതി ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നേരിട്ട് നോട്ടീസ് നല്‍കിയെന്നാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.