നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിയുടേത് ചരിത്രം മറന്നുള്ള പരാമർശം; സ്‌കൂളുകള്‍ വാടകയ്ക്ക് എടുക്കാമെന്ന പ്രസ്താവനയ്‌ക്കെതിരെ സി.എസ്.ഐ

  മുഖ്യമന്ത്രിയുടേത് ചരിത്രം മറന്നുള്ള പരാമർശം; സ്‌കൂളുകള്‍ വാടകയ്ക്ക് എടുക്കാമെന്ന പ്രസ്താവനയ്‌ക്കെതിരെ സി.എസ്.ഐ

  വിദ്യാഭ്യാസ മേഖലയില്‍ നൂറ്റാണ്ടുകള്‍ സേവനം ചെയ്തതാണ് സി.എസ്.ഐ സഭ. അന്നൊന്നും സ്‌കൂളുകൾ വാടകക്കെടുക്കുന്ന കാര്യം ആരും പറഞ്ഞിരുന്നില്ല.

  മുഖ്യമന്ത്രി പിണറായി വിജയൻ

  മുഖ്യമന്ത്രി പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
  കോഴിക്കോട്: എയ്ഡഡ് സ്‌കൂളുകള്‍ നടത്താന്‍ പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ വാടകയ്ക്ക് എടുക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സി.എസ്.ഐ സഭ. മുഖ്യമന്ത്രിയുടെ പരാമര്‍ശം ചരിത്രം മറന്നുകൊണ്ടുള്ളതാണെന്ന് സി.എസ്.ഐ കോര്‍പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് പറഞ്ഞു.

  വിദ്യാഭ്യാസ മേഖലയില്‍ നൂറ്റാണ്ടുകള്‍ സേവനം ചെയ്തതാണ് സി.എസ്.ഐ സഭ. അന്നൊന്നും സ്‌കൂളുകൾ വാടകക്കെടുക്കുന്ന കാര്യം ആരും പറഞ്ഞിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ചരിത്രം മറന്നുകൊണ്ടുള്ളതാണ്. സര്‍ക്കാര്‍ ഇപ്പോഴനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം എയ്ഡഡ് മാനേജ്‌മെന്റ് നടത്തിയ നിയമനമാണെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. കെ.ഇ.ആര്‍ അനുസരിച്ചാണ് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റ് എല്ലാ നിയമനവും നടത്തിയത്. സര്‍ക്കാര്‍ അറിയാതെ നിയമനം നടത്താന്‍ കഴിയില്ല. പതിനായിരം പേരെ അനധികൃതമായി നിയമിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ കണക്ക് ശരിയാണെന്ന് തോന്നുന്നില്ല. എന്തടിസ്ഥാനത്തിലാണ് ഈ കണക്കെന്ന് വിശദീകരിക്കേണ്ടത് സര്‍ക്കാറാണ്- ഫാദര്‍ ജെയിംസ് പറഞ്ഞു.

  ALSO READ; 'മാനേജ്മെന്‍റുകളുടെ വിരട്ടൽ വേണ്ട' വേണ്ടി വന്നാൽ സ്കൂളുകൾ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

  നിയമലംഘനം നടത്തുന്ന മാനേജ്മെന്റുണ്ടെങ്കില്‍ സര്‍ക്കാറിന് നിലവിലെ നിയമപ്രകാരം തന്നെ നടപടിയെടുക്കാവുന്നതാണ്. കെ.ഇ.ആര്‍ ഭേദഗതിപ്രകാരം 1:1 ആണ് ഇപ്പോഴത്തെ രീതി. ഇതിനെതിരെ മാനേജ്‌മെന്റ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യം കാണിച്ച് മാനേജ്മെന്റിനെ സമ്മര്‍ദത്തിലാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ മാനേജ്മെൻറ അസോസിയേഷന്‍ യോഗം ചേര്‍ന്ന് നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഫാദര്‍ ജെയിംസ് പറഞ്ഞു.

  സി.എസ്.ഐ സഭയുടെ കീഴിയില്‍ 48 ഓളം സ്‌കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. കോര്‍പറേറ്റ് മാനേജ്‌മെന്റുകളോട് സര്‍ക്കാര്‍ അനീതി കാണിക്കുന്നുണ്ടെന്നും ഫാദര്‍ ജെയിംസ് പറഞ്ഞു.
  Published by:Chandrakanth viswanath
  First published:
  )}