നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അകാലത്തിൽ അന്തരിച്ച പ്രതിഭയ്ക്ക് ക്രിസ്മസ് കാലത്ത് സംഗീതാദരം; പ്രശാന്ത് ബി ജോണിന് ഗാനാർച്ചനയുമായി CSI ഹോളി ട്രിനിറ്റി ചർച്ച് കൊയർ

  അകാലത്തിൽ അന്തരിച്ച പ്രതിഭയ്ക്ക് ക്രിസ്മസ് കാലത്ത് സംഗീതാദരം; പ്രശാന്ത് ബി ജോണിന് ഗാനാർച്ചനയുമായി CSI ഹോളി ട്രിനിറ്റി ചർച്ച് കൊയർ

  മുണ്ടക്കയം സ്വദേശിയായ പ്രശാന്ത് പരേതനായ ജോണിന്റെയും ജോളി ജോണിന്റെയും മകനാണ്.

   പ്രശാന്ത് ബേബി ജോൺ

  പ്രശാന്ത് ബേബി ജോൺ

  • News18
  • Last Updated :
  • Share this:
   മലയാളത്തിൽ നിരവധി സിനിമകളുടെ സംഗീത സംവിധാന രംഗത്ത് പ്രവർത്തിച്ചിരുന്ന പ്രശാന്ത് ബേബി ജോൺ ഈ വർഷം ഏപ്രിലിൽ ആയിരുന്നു അന്തരിച്ചത്. എട്ടു മാസങ്ങൾക്ക് ശേഷം പ്രശാന്ത് ബേബി ജോണിന് ക്രിസ്മസ് കാലത്ത് സംഗീതാദരം അർപ്പിക്കുകയാണ് മുണ്ടക്കയം സി എസ് ഐ ഹോളി ട്രിനിറ്റി ചർച്ച് കൊയർ.

   സി എസ് ഐ ഹോളി ട്രിനിറ്റി ചർച്ച് കൊയറിന്റെ അറുപത്തിയെട്ടാമത് ക്രിസ്മസ് കരോൾ സർവീസ് ആണ് പ്രശാന്തിനുള്ള ഗാനാർച്ചനയാകുന്നത്. ഡിസംബർ 23ന് വൈകുന്നേരം ഏഴുമണിക്കാണ് കരോൾ സർവീസ്.

   You may also like:മര്യാദയില്ലാത്ത ഒരു പൂച്ച; വിശന്നപ്പോൾ എടുത്തുതിന്നത് ഉടമസ്ഥന്റെ ഡിഗ്രി സർട്ടിഫിക്കറ്റ്, എന്നിട്ട് ഒരു അട്ടഹാസവും [NEWS]Two-Year-old Sexually Assaulted | രണ്ടു വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി ബന്ധു [NEWS] ജയിലിൽ പരീക്ഷാകേന്ദ്രം ഒരുക്കി കണ്ണൂർ സർവ്വകലാശാല; ജയിലിൽ പരീക്ഷാകേന്ദ്രം കോവിഡ് പശ്ചാത്തലത്തിൽ [NEWS]

   കരൾ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഏപ്രിൽ മാസത്തിൽ പ്രശാന്ത് ബേബി ജോണിന്റെ മരണം.
   മലയാളത്തിലെ നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ സംഗീത സംവിധാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്.   ഇദ്ദേഹം. ഛോട്ടാ മുംബൈ, ബാച്ച്ലർ പാർട്ടി, എന്നു നിന്റെ മൊയ്തീൻ, വിമാനം, കമ്മാരസംഭവം, കായംകുളം
   കൊച്ചുണ്ണി, ഹാപ്പി സർദാർ, ഉയരെ തുടങ്ങിയ സിനിമകളുടെ സംഗീതരംഗത്ത് പ്രവർത്തിച്ചിട്ടുള്ള പ്രതിഭ ആയിരുന്നു
   പ്രശാന്ത്.

   മുണ്ടക്കയം സ്വദേശിയായ പ്രശാന്ത് പരേതനായ ജോണിന്റെയും ജോളി ജോണിന്റെയും മകനാണ്.
   Published by:Joys Joy
   First published: