• HOME
  • »
  • NEWS
  • »
  • kerala
  • »
  • അഗ്രി-ടെക് ഗവേഷണത്തിൽ സിടിസിആർഐയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സഹകരിച്ച് പ്രവർത്തിക്കും; ധാരണാപത്രം ഒപ്പുവച്ചു

അഗ്രി-ടെക് ഗവേഷണത്തിൽ സിടിസിആർഐയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സഹകരിച്ച് പ്രവർത്തിക്കും; ധാരണാപത്രം ഒപ്പുവച്ചു

കാർഷിക സാങ്കേതിക വിദ്യകളിൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നത് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള കാർഷിക മേഖലയിലെ മൂല്യശൃംഖല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കും

  • Share this:

    തിരുവനന്തപുരം: കാർഷികരംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിന് വലിയ ഊന്നൽ നൽകിക്കൊണ്ട്, രാജ്യത്തെ പ്രമുഖ ഐസിഎആർ ഗവേഷണ സ്ഥാപനമായ സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (സിടിസിആർഐ) ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സർവ്വകലാശാലയായ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയും (ഡിയുകെ) അഗ്രി-ടെക് ഗവേഷണവുമായി സഹകരിക്കാൻ തീരുമാനിച്ചു.

    കാർഷിക സാങ്കേതിക വിദ്യകളിൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നത് ഉൾപ്പെടെ
    രാജ്യത്തുടനീളമുള്ള കാർഷിക മേഖലയിലെ മൂല്യശൃംഖല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് തങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിന് രണ്ട് സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.

    “ഒരു ഡിജിറ്റൽ ടെക്നോളജി സർവ്വകലാശാലയും പ്രമുഖ കാർഷിക ഗവേഷണ സ്ഥാപനവും തമ്മിലുള്ള ഈ ബന്ധം കാർഷികരംഗത്ത് ഡിജിറ്റൽ പ്രവർത്തനക്ഷമതയും പരിവർത്തനവും വർദ്ധിപ്പിക്കുന്നതിന് നിരവധി നൂതന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ സഹായകരമാകും”, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് പറഞ്ഞു.

    “സി.ടി.സി.ആർ.ഐ.യെ സർവകലാശാലയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായി അംഗീകരിക്കുന്നത് ഉൾപ്പെടെ പി.എച്ച്.ഡി വിദ്യാർത്ഥികൾക്കും ശാസ്ത്രജ്ഞർക്കും അധ്യാപകർക്കും സംയുക്ത ഗവേഷണ പദ്ധതികൾ സൃഷ്ടിക്കുന്നതിനും ഈ സഹകരണം പ്രയോജനപ്പെടുമെന്ന്, അദ്ദേഹം കൂട്ടിച്ചേർത്തു.

    സുസ്ഥിര പ്രകൃതിവിഭവ മാനേജ്മെന്റ്, ദുരന്തസാധ്യത കുറയ്ക്കൽ, ജനിതകശാസ്ത്രം, ഫിനോമിക് പഠനങ്ങൾ എന്നിവയ്ക്കായി ഡിജിറ്റൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിന് പിഎച്ച്ഡി പ്രോഗ്രാമുകളിലും അന്തർദേശീയ, ദേശീയ ഗവേഷണ പദ്ധതികളിലും വളരെ ഫലപ്രദമായ സഹകരണം ഇൻസ്റ്റിറ്റ്യൂട്ട് പ്രതീക്ഷിക്കുന്നതായി സിടിസിആർഐ ഡയറക്ടർ ഡോ. ജി.ബൈജു പറഞ്ഞു. .

    കിഴങ്ങുവർഗ്ഗ വിളകളായ മരച്ചീനി, മധുരക്കിഴങ്ങ്, ചേന, ചക്ക തുടങ്ങിയവ കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളാണ്, അവയ്ക്ക് വളരെ മികച്ച ഭാവിയുണ്ടെന്നും ഗവേഷണയോഗ്യമായ നിരവധി പ്രശ്‌നങ്ങൾ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള-യുമായി സഹകരിച്ച് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ഭാഗമായി, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള, സി.ടി.സി.ആർ.ഐ.യിൽ ഡി.യു.കെയുടെ അംഗീകൃത ഗവേഷണ കേന്ദ്രവും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന മാനവശേഷിക്കായി ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ വിവിധ പദ്ധതികളും രൂപവൽക്കരിക്കും.

    Published by:Anuraj GR
    First published: