• HOME
 • »
 • NEWS
 • »
 • kerala
 • »
 • നാലാം ക്ലാസുകാരിയെ BJP നേതാവായ അധ്യാപകൻ പീഡിപ്പിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് സാംസ്കാരിക നായകരുടെ കത്ത്

നാലാം ക്ലാസുകാരിയെ BJP നേതാവായ അധ്യാപകൻ പീഡിപ്പിച്ച സംഭവം; നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് സാംസ്കാരിക നായകരുടെ കത്ത്

വിദ്യാർത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകൻ തന്നെയാണ് പ്രതിസ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • News18
 • Last Updated :
 • Share this:
  കാസർകോട്: നാലാം ക്ലാസുകാരിയെ ബിജെപി നേതാവായ അധ്യാപകൻ പീഡിപ്പിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് സാംസ്കാരിക നായകരുടെ പരാതി. കെ.ആർ മീര
  , കെ.സച്ചിദാനന്ദൻ, ബി.ആർ.പി ഭാസ്കർ
  എന്നിവരുടെ നേതൃത്വത്തിലാണ് പരാതി തയ്യാറാക്കിയത്.

  ലോക്ക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പരാതിയിൽ ഇവർ പറയുന്നു.

  പരാതി ഇങ്ങനെ,

  ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും കൂത്തുപറമ്പ് എം.എൽ.എ കൂടിയായ ബഹുമാനപ്പെട്ട ആരോഗ്യ,വനിതാ ശിശുക്ഷേമകാര്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെയും അടിയന്തര ശ്രദ്ധക്ക്,

  താഴെ പറയുന്നവർ സമർപ്പിക്കുന്ന പരാതി

  കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽപ്പെട്ട പാലത്തായിയിൽ ഒരു നാലാം ക്ലാസുകാരി പെൺകുട്ടി സ്വന്തം സ്കൂളിലെ അധ്യാപകനാൽ പീഡിപ്പിക്കപ്പെട്ടതായി മൊഴി നല്കി, പോക്സോപ്രകാരം കേസെടുത്തിട്ട് 25 ദിവസങ്ങൾ കഴിഞ്ഞു. ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻതന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.

  You may also like:മെയ് 11 വരെ ലോക്ക്ഡൗൺ നീട്ടി ഫ്രാൻസ്; ജൂലൈ പകുതി വരെ പൊതു പരിപാടികൾക്കും വിലക്ക്‍ [NEWS]ലോക്ക് ഡൗണിലെ പരിതാപക്കാഴ്ച: റോഡിൽ ഒഴുകിയ പാൽ ശേഖരിക്കുന്ന മനുഷ്യൻ [NEWS]ചൈനയിൽ നിന്ന് കാലതാമസം; റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്കായി മറ്റു വഴികൾ തേടി ഇന്ത്യ [NEWS]

  ആദ്യം ചൈൽഡ് ലൈൻ അംഗങ്ങൾ വീട്ടിൽ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂർ പൊലീസ് മൊഴിയെടുത്ത് FIR രജിസ്റ്റർ ചെയ്തു. പിറ്റേന്ന് വൈദ്യപരിശോധന നടത്തുകയും മട്ടന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നിൽ മൊഴി കൊടുക്കുകയും ചെയ്തു. എന്നാൽ, പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്.

  ഡി വൈ എസ് പി തന്നെ മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാൽ, പല പ്രാവശ്യം ഡിവൈഎസ്പിയും സിഐയും നാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി. പിന്നീട് മാർച്ച് 27ന് കുട്ടിയുടെ മാനസികനില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക്ഡൗൺ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചു വിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നു.

  വിദ്യാർത്ഥികളുടെ സംരക്ഷകരാകേണ്ട അധ്യാപകൻ തന്നെയാണ് പ്രതിസ്ഥാനത്ത് എന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

  ലോക്ഡൗണിന്റെ പേര് പറഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളിൽ എത്രയും വേഗം പ്രതിയെ അറസ്റ്റു ചെയ്ത് നിയമനടപടികൾ പൂർത്തിയാക്കണം എന്നിരിക്കെ പ്രതിയെ അറസ്റ്റുചെയ്യാൻ പോലും തയ്യാറാകാത്തത് പ്രതിയെ രക്ഷിക്കാൻ വേണ്ടിയാണെന്ന് സംശയിക്കുന്നു.

  വാളയാർ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യാനുള്ള ഇടപെടലുകൾ മുഖ്യമന്ത്രിയുടെയും എം.എൽ.എയുടെയും ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന പൊലീസ് ഉദ്യേഗസ്ഥർക്കെതിരെ നടപടി വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

  ഈ പരാതിക്ക് താഴെ ഈ ആവശ്യമുയർത്തുന്ന ആർക്കും പേരുകൾ ചേർത്ത് ഷെയർ ചെയ്യാം.

  കെ.ആർ മീര

  കെ.സച്ചിദാനന്ദൻ

  ബി.ആർ.പി.ഭാസ്കർ

  കെ.അജിത

  എം.എൻ.കാരശ്ശേരി

  ജെ ദേവിക

  ഡോ:ഖദീജ മുംതാസ്

  ടി.ടി.ശ്രീകുമാർ

  പി.ഗീത

  സി.എസ്.ചന്ദ്രിക

  സിവിക് ചന്ദ്രൻ

  കെ.കെ.രമ

  ഡോ:എസ് ഫൈസി

  എസ്.പി.ഉദയകുമാർ

  ഗീത നസീർ

  അഡ്വ: പി.എ. പൗരൻ

  വി.പി.സുഹ്റ

  ഡോ: ആസാദ്

  വി.എസ്.അനിൽകുമാർ

  ഗോമതി പെമ്പിള ഒരുമൈ

  എം.സുൽഫത്ത്

  ബിന്ദു അമ്മിണി

  അഡ്വ: ആശാ ഉണ്ണിത്താൻ

  സോയ ജോസഫ്

  ദിലീപ് രാജ്

  കെ.കെ.ബാബുരാജ്

  സുദീപ് കെ.എസ്.

  ഹമീദ് വാണിയമ്പലം

  എൻ.സുബ്രഹ്മണ്യൻ

  അഡ്വ.പ്രീത.കെ.കെ

  ഡോ: എ.കെ.ജയശ്രീ

  ജബീന ഇർഷാദ്

  റസാഖ് പലേരി

  അമ്മിണി കെ.വയനാട്

  പി.ഇ.ഉഷ
  Published by:Joys Joy
  First published: