• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വലതുപക്ഷഗൂഡാലോചനയ്ക്കെതിരേ മുഖ്യമന്ത്രിക്ക് പിന്തുണ'; സാംസ്കാരിക നായകർ സെക്രട്ടേറിയറ്റിനു മുന്നിൽ

'വലതുപക്ഷഗൂഡാലോചനയ്ക്കെതിരേ മുഖ്യമന്ത്രിക്ക് പിന്തുണ'; സാംസ്കാരിക നായകർ സെക്രട്ടേറിയറ്റിനു മുന്നിൽ

ഷാജി എൻ കരുൺ ഉദ്ഘാടനം നിർവഹിക്കും.

  • Share this:
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി നാളെ സാംസ്കാരിക നായകർ സെക്രട്ടറിയേറ്റിന് മുന്നിൽ അണിനിരക്കുന്നു. 'സാംസ്കാരിക കേരളം മുഖ്യമന്ത്രിക്കൊപ്പം' എന്ന പേരിൽ പുരോഗമന കലാസാഹിത്യ സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വലതുപക്ഷ ഗൂഡാലോചനയ്ക്കെതിരെ സാംസ്കാരി പ്രതിഷേധം എന്ന പരിപാടി പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ഷാജി എൻ കരുൺ ഉദ്ഘാടനം നിർവഹിക്കും.

Also Read-'യൂസഫലിയെ പുറത്തുനിർത്തി ചർച്ച; കമലാ വിജയന്റെ ബിസിനസ് പ്രൊപ്പോസല്‍ സുല്‍ത്താന്റെ ഭാര്യയെ പ്രകോപിപ്പിച്ചു'; സ്വപ്നയുടെ സത്യവാങ്മൂലം

സെക്രട്ടറിയേറ്റിന് മുന്നിൽ വൈകിട്ട് അഞ്ച് മണിക്കാണ് പരിപാടി.

ലോക കേരളസഭയിൽ യുഡിഎഫ് പങ്കെടുക്കില്ല; പ്രവാസി പ്രതിനിധികളെ വിലക്കില്ല

ലോക കേരള സഭയിൽ (Loka Kerala Sabha) യുഡിഎഫ് പ്രതിനിധികൾ പങ്കെടുക്കില്ല. അതേസമയം, പ്രവാസി പ്രതിനിധികളെ വിലക്കേണ്ടതില്ലെന്നും യുഡിഎഫ് യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നാളെയും മറ്റന്നാളുമായാണ് ലോക കേരള സഭ നടക്കുന്നത്. ഇതിൽ പങ്കെടുക്കുന്ന കാര്യം ഇന്നത്തെ യോഗത്തിൽ ഉയർന്നുവന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായടക്കം സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ഗുരുതര ആക്ഷേപങ്ങൾ ഉണ്ടായിട്ടും പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന നിലപാടിലാണ് സിപിഎമ്മും ഇടത് മുന്നണി നേതൃത്വവും.
Published by:Naseeba TC
First published: