തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലയിലും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ ഏതാനും സ്റ്റേഷന് പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്. നാളെ മുതല്‍ 22 വരെയാണ് മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ.
കോഴിക്കോടിന്റെ വടക്കന്‍ അതിര്‍ത്തി മേഖലകളില്‍ രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാദാപുരം, വടകര, പേരാമ്ബ്ര, വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷന് പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകിട്ട് ആറ് മുതല്‍ മറ്റന്നാള്‍ വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ.
Also Read
ജനവിധി അറിയാന്‍ കാത്തു നിന്നില്ല; LDF സ്ഥാനാര്‍ഥി വാഹനാപകടത്തിൽ മരിച്ചു
കോഴിക്കോട് ജില്ലയില്‍ വടകര, നാദാപുരം, കുറ്റ്യാടി, വളയം, പേരാമ്പ്ര പൊലീസ് സ്റ്റേഷന് പരിധികളില്‍ മറ്റന്നാള്‍ വൈകിട്ട് ആറുമണി വരെയാണ് നിരോധനാജ്ഞ. കാസർകോട് ജില്ലയില്‍ ഹൊസ്ദുർഗ്, ബേക്കൽ, ചന്തേര, നീലേശ്വരം, മേൽപറമ്പ്, വിദ്യാനഗർ, കാസർകോട്, കുമ്പള, മഞ്ചേശ്വരം എന്നീ പത്ത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.