നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയ പേരാമ്പ്രയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

  CPM-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയ പേരാമ്പ്രയിലെ നിരോധനാജ്ഞ പിന്‍വലിച്ചു

  സംഘർഷ സാധ്യതയ്ക്ക് അയവ് വന്ന സാഹചര്യത്തിലും, ഓണം കണക്കിലെടുത്തുമാണ് നിരോധനാജ്ഞ പിൻവലിച്ചത്

  News18 Malayalam

  News18 Malayalam

  • Share this:
  കോഴിക്കോട്: മത്സ്യ വിൽപ്പനയെ ചൊല്ലി കഴിഞ്ഞ ദിവസം സിപിഎം-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടിയ പേരാമ്പ്രയിലെ നിരോധനാജ്ഞ പിൻവലിച്ചു. സംഘർഷത്തെ തുടർന്ന് പേരാമ്പ്രയിലെ 5, 15 വാര്‍ഡുകളിലും മത്സ്യമാര്‍ക്കറ്റ് പ്രദേശത്തുമാണ് ജില്ലാ കലക്ടർ  നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

  സംഘർഷ സാധ്യതയ്ക്ക് അയവ് വന്ന സാഹചര്യത്തിലും, ഓണം കണക്കിലെടുത്തുമാണ് നിരോധനാജ്ഞ പിൻവലിച്ചത്. എന്നാൽ മത്സ്യ മാർക്കറ്റ് തുറക്കുന്ന കാര്യത്തിൽ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ അടച്ചിടുവാൻ തന്നെയാണ് തീരുമാനം.

  ഓണം കണക്കിലെടുത്ത് ചില നിയന്ത്രങ്ങളും ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളൊഴികെയുളള സ്ഥലങ്ങളില്‍ സെപ്തംബര്‍ രണ്ട് വരെ കച്ചവടസ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ പ്രവര്‍ത്തിപ്പിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്ററുകളിലും സാമൂഹിക അകലം പാലിച്ച് സീറ്റുകള്‍  ക്രമീകരിച്ച് ഭക്ഷണം ഇരുന്ന് കഴിക്കാം. രാത്രി ഒന്‍പത് മണി വരെ മാത്രമേ ഇവ തുറന്നു പ്രവര്‍ത്തിക്കാവു.

  ലോഡ്ജിങ്ങ് സൗകര്യമുളള ഹോട്ടലുകളില്‍ അതിഥികള്‍ക്ക് മുറി അനുവദിക്കുന്നതിനുമുമ്പും ഉപയോഗിച്ച ശേഷവും അണുവിമുക്തമാക്കുകയും ജീവനക്കാരെ കൃത്യമായ കാലയളവില്‍ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്യണം.
  You may also like:'മുടിവെട്ടിയാൽ മരിച്ചു പോകും'; എൺപത് വർഷമായി മുടിവെട്ടാതെ 92 കാരൻ [NEWS]Onam 2020| വെള്ളിയാഴ്ച മുതൽ ഓണാവധി; ആർക്കൊക്കെയാണ് അധികമുള്ളതെന്ന് അറിയാമോ? [NEWS] VK Ebrahim Kunju| ‘പാലാരിവട്ടം പാലം’: തകരാത്ത ചിത്രമിട്ട് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്; പോസ്റ്റിന് താഴെ ചർച്ചയോട് ചർച്ച [NEWS]
  മാളുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മറ്റ് ഷോപ്പുകള്‍ എന്നിവയില്‍ കര്‍ശനമായും തിരക്ക് നിയന്ത്രിക്കണം.  സാമൂഹിക അകലം ഉറപ്പാക്കേണ്ടത് സ്ഥാപന ഉടമകളുടെ ഉത്തരവാദിത്തമാണ്.  ഓരോ ഉപഭോക്താവും കടക്കകത്ത് ചെലവഴിക്കുന്ന സമയവും ക്രമീകരിക്കണം.  ഒരു തരത്തിലുമുളള ഓണം മേളകളോ പ്രദര്‍ശനങ്ങളോ അനുവദനീയമല്ല. കണ്ടെയ്ന്‍മെന്റ് സോണുകളിലും ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും ഈ ഇളവുകള്‍ ബാധകമല്ല.
  Published by:Anuraj GR
  First published: