• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suresh Gopi| കൈനീട്ടം നല്‍കാന്‍ നോട്ട് റിസര്‍വ് ബാങ്കില്‍ നിന്ന്; കിറ്റ് പോലെ ഒരു രൂപകൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല; സുരേഷ് ഗോപി

Suresh Gopi| കൈനീട്ടം നല്‍കാന്‍ നോട്ട് റിസര്‍വ് ബാങ്കില്‍ നിന്ന്; കിറ്റ് പോലെ ഒരു രൂപകൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ല; സുരേഷ് ഗോപി

കിറ്റ് കൊടുത്ത് സ്വാധീനിച്ചത് പോലെ ഒരു രൂപം നൽകി ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു

  • Share this:
അമ്പതിനായിരം പേർക്ക് കൈനീട്ടമായി നൽകാനുള്ള ഒറ്റ രൂപ നോട്ടുകൾ റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് എത്തിച്ചതാണെന്ന് നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ആകെ 30,000 രൂപയുടെ നോട്ടുകൾ ആണ് കൈനീട്ടമായി നൽകാൻ ആദ്യം എത്തിച്ചത്. ഒരു രൂപ നോട്ടുകൾ റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് എത്തിക്കുകയായിരുന്നു. തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിലായി 30,000 പേർക്ക് ഇതിനകം കൈനീട്ടം നൽകി. നേരിട്ട് എത്താൻ കഴിയില്ലെങ്കിലും മറ്റു ജില്ലകളിലേക്കും കൈനീട്ടം എത്തിച്ചു. ഇതു കൂടി ചേർക്കുമ്പോൾ അമ്പതിനായിരം പേർക്ക് കൈനീട്ടം നൽകാൻ കഴിഞ്ഞെന്നും സുരേഷ് ഗോപി പറഞ്ഞു.

കൈനീട്ടം നൽകിയതിനെ ചില വക്രബുദ്ധികൾ എതിർത്തപ്പോൾ മറ്റുള്ളവർക്ക് അത് വാങ്ങാൻ ആവേശം കൂടി. ഇങ്ങനെ ആവേശം കൂട്ടണമെന്നാണ് വക്രബുദ്ധികളോട് പറയാനുള്ളത്. വെഞ്ഞാറമൂട്ടിലേക്കുള്ള യാത്രയ്ക്കിടെ പത്തിടത്ത് കൈനീട്ടം നൽകി. കിറ്റ് കൊടുത്ത് സ്വാധീനിച്ചത് പോലെ ഒരു രൂപം നൽകി ജനങ്ങളെ സ്വാധീനിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

 Also Read- കാറിലിരുന്ന് കൈനീട്ട വിതരണം; കാൽതൊട്ട് വന്ദിച്ച് സ്ത്രീകൾ; സുരേഷ് ഗോപിയുടെ വീഡിയോ വൈറൽ; പിന്നാലെ വിമർശനവും

അതേസമയം കൈനീട്ടം വാങ്ങിയ ആളുകള്‍ സുരേഷ് ഗോപിയുടെ കാൽതൊട്ട് വന്ദിച്ച സംഭവം ഇതിനോടകം വിവാദമായി കഴിഞ്ഞു. സിപിഎം ഉൾപ്പെടെ ഇടതു കേന്ദ്രങ്ങൾ വിഷയത്തെ അതിശക്തമായി പൊതുസമൂഹത്തിൽ ഉയർത്തി കാട്ടുന്നു. കർഷകരെ കുറിച്ച് സുരേഷ് ഗോപി നടത്തിയ പരാമർശവും വലിയ പ്രതിഷേധമായി മാറുകയാണ്. ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഉത്തരേന്ത്യൻ രീതിയാണ് സുരേഷ് ഗോപിയുടേതെന്നും മാടമ്പിത്തം കേരളത്തിൽ വിലപ്പോകില്ലെന്നുമാണ് എതിർചേരിയുടെ പ്രചരണം. വിവാദ പരാമര്‍ശം നടത്തിയ സുരേഷ് ഗോപിക്കെതിരെ ഒരുകൂട്ടം കർഷകർ തൃശൂരിൽ  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

'സുരേഷ് ഗോപി കൈനീട്ടം നൽകിയത് നല്ല കാര്യം; കാൽ തൊട്ട് വന്ദിക്കുന്നത് ആചാരം' : കെ സുരേന്ദ്രൻ


സുരേഷ് ഗോപി (Suresh Gopi) നടത്തിയ വിഷുക്കൈനീട്ടം (Vishu Kaineettam) പരിപാടി നല്ല കാര്യമാണെന്നും കൈനീട്ടം വാങ്ങിയവർ കാൽ തൊട്ടുവന്ദിച്ചത് ആചാരമാണെന്നും ബിജെപി (BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ (K Surendran). വിഷുക്കൈനീട്ടം നല്‍കാനായി ശാന്തിമാര്‍ സ്വകാര്യ വ്യക്തികളിൽ നിന്നും പണം സ്വീകരിക്കുന്നത് വിലക്കിയ ദേവസ്വം ബോര്‍ഡ് നടപടി ഇല്ലാത്ത അധികാരം പ്രയോഗിക്കലാണെന്നും സുരേന്ദ്രൻ പറഞ്ഞു.

'സുരേഷ് ഗോപി ചെയ്തത് നല്ല കാര്യമാണ്. എന്നാൽ അത് ചിലർക്ക് പിടിച്ചില്ല. അതാണ് വിവാദത്തിന് പിന്നിലെ കാരണം. മുതിര്‍ന്നവരുടെ കാല്‍ തൊട്ടുവന്ദിക്കുന്നത് ആചാരമാണ്, അതുകൊണ്ടാണ് കൈനീട്ടം വാങ്ങിയവര്‍ സുരേഷ് ഗോപിയുടെ കാല്‍ തൊട്ടു വന്ദിച്ചത്.' - സുരേന്ദ്രൻ പറഞ്ഞു.

Also Read-'നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രികൾ'; വിഷുക്കൈനീട്ട വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

തൃശൂരിലെ വിവിധ ഭാഗങ്ങളിൽ കൈനീട്ടം പരിപാടിക്കിടെ വിഷുക്കൈനീട്ടം വാങ്ങുന്നവരിൽ ആരും തന്നെ കാലുപിടിക്കരുതെന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ വാഹനത്തിലിരുന്ന് കൊണ്ട് വിഷുക്കൈനീട്ടം നൽകുന്ന സുരേഷ് ഗോപിയുടെയും കൈനീട്ടം വാങ്ങി താരത്തിന്റെ കാൽ തൊട്ടുവന്ദിക്കുന്ന സ്ത്രീകളുടെയും വീഡിയോ വൈറലായി മാറിയിരുന്നു. സുരേഷ് ഗോപിയുടെ ഈ പ്രവൃത്തിക്കെതിരെ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങളാണ് ഉയർന്നത്.

ചാലക്കുടിയില്‍ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുവഴിയായിരുന്നു സ്ത്രീകളടക്കമുള്ള സംഘത്തിന് സുരേഷ് ഗോപി വാഹനത്തിലിരുന്ന് വിഷുക്കൈനീട്ടം നല്‍കിയത്. വരിവരിയായെത്തിയ സ്ത്രീകള്‍ കൈനീട്ടം വരിയായി എത്തുകയും ഓരോരുത്തരായി പണം വാങ്ങിയശേഷം കാല്‍തൊട്ട് അനുഗ്രഹം വാങ്ങുകയുമായിരുന്നു. ഒടുവിൽ എല്ലാവരും ചേര്‍ന്ന് നടനൊപ്പം ഫോട്ടോ എടുക്കുകയുമായിരുന്നു.
Published by:Arun krishna
First published: