• HOME
  • »
  • NEWS
  • »
  • kerala
  • »
  • Education | പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം; സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍, അക്ഷരമാല ഉള്‍പ്പെടുത്തും, കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

Education | പാഠ്യപദ്ധതിയില്‍ അടിമുടി മാറ്റം; സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍, അക്ഷരമാല ഉള്‍പ്പെടുത്തും, കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്നും  അക്കാദമിക മികവിന്‍റെ മറ്റൊരും ശ്രേഷ്ഠ ഘട്ടത്തിന് ഇതിലൂടെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു

  • Share this:
    സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങളില്‍ (Text Book) അടിമുടിമാറ്റവുമായി വിദ്യാഭ്യാസ വകുപ്പ്. പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി പുതിയ കരിക്കുലം കമ്മിറ്റി (Curriculum Committee) രൂപീകരിച്ചു. മലയാളം അക്ഷരമാല പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി (V.Sivankutty) വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാകും പാഠപദ്ധതി പരിഷ്കരിക്കുക.

    ലിംഗ നീതി, സമത്വം, ലിംഗ അവബോധം, ഭരണഘടന, കാന്‍സര്‍ പോലുള്ള മഹാരോഗങ്ങള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല, സ്‌പോര്‍ട്‌സ് എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇതിനായി അതത് രംഗത്തെ പ്രമുഖരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    READ ALSO- PLUS TWO EXAM | പ്ലസ് ടു പരീക്ഷാ തിയതികളില്‍ മാറ്റം

    കരിക്കുലം സ്റ്റിയറിങ്, കോര്‍ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കരിക്കുലം കോര്‍ കമ്മിറ്റികളുടെയും ചെയര്‍മാന്‍മാരാകും.

    അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കുമെന്നും  അക്കാദമിക മികവിന്‍റെ മറ്റൊരും ശ്രേഷ്ഠ ഘട്ടത്തിന് ഇതിലൂടെ തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അറിവിന്‍റെ ഉറവിടങ്ങളാണ്, അതിനനുസരിച്ച് അധ്യാപകരുടെ നിലവാരം ഉയര്‍ത്താന്‍ പ്രത്യേക പരിശീലനും പരീക്ഷയും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

    പൊതുസമൂഹത്തിന്റെ അഭിപ്രായവും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുക, ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വേഗം നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

     'എല്ലാ പാഠവും പഠിക്കണം' ; സംസ്ഥാനത്ത് ഇനി SSLC, PLUS TWO പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ ഇല്ല


    സംസ്ഥാനത്ത് എസ്.എസ്.എല്‍.സി (sslc), പ്ലസ് ടു (plus two) ക്ലാസുകളില്‍ ഏര്‍പ്പെടുത്തിരുന്ന ഫോക്കസ് ഏരിയ സമ്പ്രദായം (focus area system) അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.  കോവിഡ് കാലത്ത് സ്കൂളുകളിലെ അധ്യയനം മുടങ്ങിയ സാഹചര്യത്തില്‍ കുട്ടികളുടെ പഠന സൗകര്യാർത്ഥം എസ്.എസ്.എല്‍.സി, പ്ലസ് ടു ക്ലാസുകളിലാണ് ഫോക്കസ് ഏരിയ സമ്പ്രദായം നടപ്പാക്കിയിരുന്നത്. ഇത്തവണ ജൂണില്‍ നടക്കാനിരിക്കുന്ന പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാകില്ല. മുന്‍കാലങ്ങളിലേത് പോലെ വിദ്യാര്‍ത്ഥികള്‍ എല്ലാ പാഠഭാഗങ്ങളും പഠിച്ച് വേണം പരീക്ഷയെഴുതാന്‍.

    സ്കൂളുകളിലെ അധ്യയനം സാധാരണ നിലയിലായതിനെത്തുടർന്നാണു നിശ്ചിത ശതമാനം പാഠഭാഗങ്ങൾക്കു മാത്രം മുൻതൂക്കം നൽകി പഠിക്കുന്ന ഫോക്കസ് ഏരിയ സമ്പ്രദായം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ അധ്യാപകരുടെ യാത്രയയപ്പു യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

    READ ALSO- SSLC Exam Time Table 2022 | എസ്.എസ്.എല്‍.സി പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

    അതേസമയം, ഇത്തവണത്തെ എസ്.എസ്.എല്‍.സി , പ്ലസ്ടു പരീക്ഷകൾ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചാണെങ്കിലും എ (80% മാർക്ക്) എ പ്ലസ്(90%) ഗ്രേഡുകൾ വാങ്ങണമെങ്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം. രണ്ടു പരീക്ഷകൾക്കും 70% മാർക്ക് മാത്രമേ ഫോക്കസ് ഏരിയയിൽ നിന്നു നേടാനാകൂ. ബാക്കി 30% മാർക്ക് ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള ചോദ്യങ്ങളിൽനിന്നു നേടണം.
    Published by:Arun krishna
    First published: