തിരുവനന്തപുരം: കോവിഡിനെ പഴിചാരി എം.ജിക്ക് പിന്നാലെ കൊച്ചിൻ യൂണിവേഴ്സ്റ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയും പരീക്ഷകൾ പ്രഹസനമാക്കുന്നു. വിദ്യാർഥികൾക്ക് പരീക്ഷകൾ വീട്ടിലിരുന്ന് സ്വതന്ത്രമായി എഴുതാനാണ് സർവകലാശാല അവസരം ഒരുക്കിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ സാധാരണ രീതിയില്‍ പരീക്ഷ നടത്താനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ രീതിയിലുളള പരീക്ഷയെന്നാണ് വിശദീകരണം. അവസാന പരീക്ഷകള്‍ മൂഡില്‍ (Moodle) മുഖേന നടത്താനാണ് തീരുമാനം. മൂഡില്‍ ഇല്ലാത്തവര്‍ ഗൂഗിള്‍ പ്ലാറ്റ്ഫോമും ഉപയോഗിക്കാം.
സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഇ മെയില്‍ ഐ ഡിയും മാത്രമാണ് ആവശ്യം. എവിടെ ഇരുന്നും പരീക്ഷ എഴുതാം. ജൂണ്‍ നാലിന് കുസാറ്റ് പരീക്ഷാ കണ്ട്രോളര് ഇറക്കിയ ഉത്തരവിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ, എ ഫോര്‍ സൈസ് പേപ്പറില്‍ വേണം പരീക്ഷ എഴുതാന്‍. സ്കാന്‍ ചെയ്യാനും അപ്പ്ലോഡ് ചെയ്യാനും എളുപ്പത്തിനാണ് എ ഫോര്‍ സൈസ് പേപ്പറിലെ പരീക്ഷ.
TRENDING:പട്ടാപ്പകൽ ദളിത് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; ദുരഭിമാന വധശ്രമമെന്ന് പോലീസ് [NEWS]വിക്ടേഴ്സ് ചാനലിലെ തിങ്കളാഴ്ച്ച ക്ലാസുകളുടെ ടൈംടേബിൾ [NEWS] സംസ്ഥാനത്ത് ഹോട്ടലുകളും മാളുകളും ആരാധനാലയങ്ങളും നാളെ തുറക്കും [NEWS]അര മണിക്കൂര്‍ ഇടവിട്ട് ഉത്തര കടലാസുകള്‍ അപ്പ്ലോഡ് ചെയ്യണം. മൂന്ന് മണിക്കൂറാണ് പരീക്ഷ. പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുന്‍പ് ചോദ്യപേപ്പർ അധ്യാപകൻ അയക്കും. വെള്ളകടലാസ്സിൽ ഒരുവശത്ത് മാത്രം ഉത്തരമെഴുതണം. പരീക്ഷ ആരംഭിച്ച് അരമണിക്കൂർ ഇടവിട്ട് എഴുതിയ ഉത്തരങ്ങൾ വിദ്യാർഥികൾ സ്കാൻ ചെയ്ത് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാനാണ് നിർദ്ദേശം.
അപ്ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് പിന്നീട് ഇമെയിൽ ആയി അയക്കാനും അവസരം നൽകിയിട്ടുണ്ട്. കോപ്പിയടി നടന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരീക്ഷക്ക് ശേഷം 5 മിനിറ്റ് വൈവ ഉണ്ടാകും. സ്വതന്ത്രമായി പരീക്ഷയെഴുതാൻ സർവകലാശാല അവസരം ഒരുക്കിയതിനെതിരെ പ്രതിഷേധം ഉയർന്ന് കഴിഞ്ഞു.
പരീക്ഷകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി കൃത്രിമം നടത്താൻ കളമൊരുക്കുന്നെന്നാണ് ആക്ഷേപം. വിദ്യാർഥികൾക്ക് പരസ്പരം ചർച്ച ചെയ്ത് ഉത്തരങ്ങൾ എഴുതാനുമാകും. മുൻകൂട്ടി എഴുതി തയ്യാറാക്കിയ ഉത്തരങ്ങൾ ചോദ്യനമ്പർ മാത്രം ഇട്ട് അപ്ലോഡ് ചെയ്യാനും അവസരം ലഭിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
കോവിഡിന്റെ മറവിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഈ പരീക്ഷാ തട്ടിപ്പ് സർവകലാശാലയുടെ വിശ്വാസ്യത തകർക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കുസാറ്റ് വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.