കൊച്ചി കായല്‍ ജലത്തിലെ മലിനീകരണത്തോത് പരിശോധിയ്ക്കാന്‍ സ്ഥിരം സംവിധാനമാകുന്നു. കുസാറ്റ് ഫിസിക്കല്‍ ഓഷ്യനോഗ്രാഫി വകുപ്പ് കായലില്‍ സ്ഥാപിച്ചിരിയ്ക്കുന്ന സംവിധാനത്തിലൂടെ അഞ്ചുമിനിട്ടിന്റെ ഇടവേളയില്‍ പരിശോധനാ ഫലം കുസാറ്റില്‍ ലഭ്യമാകും. കായലില്‍ നിക്ഷേപിച്ചിരിയ്ക്കുന്ന വാട്ടര്ബോയകളിലൂടെയാണ് വിവരസമാഹരണം നടത്തുന്നത്.
ബോയകളിലെ അതിനൂതന സെന്‍സറുകള്‍ ഓരോ സെക്കണ്ടിലും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിയ്ക്കും. തുടര്‍ന്ന് കുസാറ്റിലെ നിരീക്ഷണകേന്ദ്രത്തിലേക്ക് ഓരോ അഞ്ചുമിനിട്ടിലും വിവരങ്ങളയയ്ക്കും. ജലത്തിന്റെ ഉപ്പുരസം, താപനില, ഓക്സിജന്റെ അളവ്, പി.എച്ച് മൂല്യം തുടങ്ങി പൂര്ണവിവരങ്ങളാവും എത്തുക. കൊച്ചിയുടെ ജീവനാഡിയെന്നു വിശേഷിപ്പിയ്ക്കാവുന്ന കൊച്ചി കായലിലെ തുടര്‍ച്ചയും വ്യക്തതയുള്ളതുമായ ജലപരിശോധന ഇതാദ്യമായാണ് നടക്കുന്നത്.
കുസാറ്റിലെ പുതിയ സംവിധാനത്തിലൂടെ ലഭിയ്ക്കുന്ന വിവരങ്ങള്‍ കുടിവെള്ളം, കാലാവസ്ഥാപഠനം, നഗരമലിനീകരണം തുടങ്ങിയ മേഖലകളില്‍ വലിയ സംഭവാനകളാവും നല്‍കുക. നിലവില്‍ കുസാറ്റിലെ ജലപഠനവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്ക്കായിരിയ്ക്കും വിവരങ്ങള്‍ കൈമാറുക. ഭാവിയില്‍ കാലാവസ്ഥ പ്രവചനത്തിലടക്കം നിര്‍ണായകമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുന്നതിനും ആലോചനകളുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.