HOME » NEWS » Kerala » CUSTODIAL DEATH IN THIRUVANANTHAPURAM FORT POLICE STATION

മോഷണക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ആരോപണം

ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കരിമഠം കോളനി സ്വദേശി അൻസാരി (37) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

News18 Malayalam | news18-malayalam
Updated: August 17, 2020, 7:14 AM IST
മോഷണക്കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹതയെന്ന് ആരോപണം
ഫോർട്ട് പൊലീസ് സ്റ്റേഷൻ
  • Share this:
തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കരിമഠം കോളനി സ്വദേശി അൻസാരി (37) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം.

ശുചിമുറിയിൽ കയറി വാതിൽ അടച്ച പ്രതി ഉടുത്തിരുന്ന മുണ്ടിൽ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അൻസാരിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കിഴക്കേക്കോട്ടയിൽ നടന്ന മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് 5നാണു ഇയാളെ കസ്റ്റഡിയിൽ എടുത്തത്.

സംഭവമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി. മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം വിട്ടു നൽകും. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അൻസാരിയുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
Published by: Aneesh Anirudhan
First published: August 17, 2020, 7:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories