കസ്റ്റഡി മരണം; എക്സൈസ് പ്രിവന്റീവ് ഓഫീസർമാർക്ക് സസ്പെൻഷൻ

അഡീഷണല്‍ എക്‌സൈസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.

news18-malayalam
Updated: October 5, 2019, 9:44 PM IST
കസ്റ്റഡി മരണം; എക്സൈസ് പ്രിവന്റീവ് ഓഫീസർമാർക്ക് സസ്പെൻഷൻ
news18
  • Share this:
തിരുവനന്തപുരം: എക്സൈസ് കസ്റ്റഡിയിൽ യുവാവ് മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.  പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ.ഉമ്മര്‍, എം.ജി.അനൂപ്കുമാര്‍, അബ്ദുള്‍ ജബ്ബാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിധിന്‍ എം.മാധവന്‍, വി.എം.സ്മിബിന്‍, എം.ഒ.ബെന്നി, മഹേഷ്, എക്‌സൈസ് ഡ്രൈവര്‍ വി.ബി.ശ്രീജിത്ത് എന്നിവർക്കെതിരെയാണ് നടപടി.

അഡീഷണല്‍ എക്‌സൈസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. തൃശൂർ പാവറട്ടി സ്വദേശി രഞ്ജിത്താണ് മർദ്ദനത്തെ തുടർന്ന് മരിച്ചത്.

കമ്മീഷണറാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയം കസ്റ്റഡി മരണത്തില്‍ ആരോപണവിധേയരായ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയില്‍ കൊലപ്പെട്ട രഞ്ജിത്തിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ജീപ്പിലുണ്ടായിരുന്ന എട്ടംഗ സംഘത്തിൽ രണ്ട് പ്രിവന്റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ഇവരാണ് രഞ്ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നും ഇതേക്കുറിച്ച് അന്വേഷിക്കുന്ന പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഇവർ ഒളിവിൽ പോയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ജീപ്പിലുണ്ടായിരുന്ന മറ്റൊരു പ്രിവന്റീവ് ഓഫീസര്‍ പ്രശാന്ത് മര്‍ദ്ദനത്തെ എതിർത്ത് ജീപ്പിൽ നിന്നും ഇറങ്ങിപ്പോയെന്നും ൊലീസിനെ വിവരം ലഭിച്ചിരുന്നു.

Also Read എക്സൈസ് കസ്റ്റഡിയിൽ യുവാവിന്‍റെ മരണം; ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading