• HOME
  • »
  • NEWS
  • »
  • kerala
  • »
  • Trivandrum Airport |തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തിരിമറി; നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ്

Trivandrum Airport |തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തിരിമറി; നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ്

തിരുവവന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ തിരിമറിയിലൂടെ നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ്.

  • Share this:
തിരുവവന്തപുരം വിമാനത്താവളത്തിലെ (Thiruvananthapuram airport) ഡ്യൂട്ടി ഫ്രീ തിരിമറിയിലൂടെ നടന്നത് 16 കോടിയുടെ തട്ടിപ്പെന്ന് കസ്റ്റംസ് (Customs). 13000 യാത്രക്കാരുടെ വിവരങ്ങളാണ് എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് വാങ്ങി പ്ലസ് മാക്‌സ് കമ്പനിയ്ക്ക് മുന്‍ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജ്ജ് നല്‍കിയതെന്നും കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

പ്ലസ് മാക്‌സ് കമ്പനിയുടെ തിരിമറിയ്ക്കായി കസ്റ്റംസ് സൂപ്രണ്ടായിരുന്ന ലൂക്ക് കെ ജോര്‍ജ്ജ് വലിയ രീതിയില്‍ വഴിവിട്ട സഹായം നല്‍കിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിദേശത്ത് നിന്നെത്തിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് നമ്പര്‍ ശേഖരിച്ചു. പിന്നീട് ഒരെ നമ്പറുപയോഗിച്ച പല പേരുകളില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. വലിയ തോതില്‍ മദ്യവും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഇന്‍വോയിസും ലഭിച്ചിട്ടുണ്ട്.  വിവരങ്ങള്‍ ആവശ്യപ്പെട്ട് ലൂക്ക് ആദ്യം വിമാന കമ്പനികള്‍ക്ക് കത്ത് നല്‍കി. ഇത് ലഭിച്ചപ്പോള്‍ മലേഷ്യന്‍ കമ്പനിയ്ക്ക് കൈമാറുകയായിരുന്നു. ലൂക്കിന്റെ വായ്പ അടച്ചത് പ്ലസ് മാക്‌സ് കമ്പനിയാണ്. ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കി മൂന്ന് തവണ ലൂക്കിന് കസ്റ്റംസ് താക്കീത് നല്‍കുകയും ചെയ്തിരുന്നു.

ഇന്നലെയായിരുന്നു ലൂക്ക് കെ ജോര്‍ജിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ വിജിലന്‍സിന് മുന്നില്‍ ഹാജരാകാനെത്തിയപ്പോഴായിരുന്നു ലൂക്കിന്റെ അറസ്റ്റ്. ലൂക്കിനെ 14 ദിവസത്തേയ്ക്ക് സാമ്പത്തിക കുറ്റക്യത്യങ്ങള്‍ പരിഗണിയ്ക്കുന്ന കോടതി റിമാന്റ് ചെയ്തിട്ടുണ്ട്.

Theft| ഡോക്ടർദമ്പതിമാരെ കെട്ടിയിട്ട് പണവും സ്വർണവുമടക്കം ഒന്നരക്കോടിയോളം രൂപയുടെ വസ്തുക്കൾ കവർന്നു

പഴനി: സിനിമാ സ്റ്റൈലിൽ ഡോക്ടർമാരായ ദമ്പതിമാരെ (Doctor Couple) കെട്ടിയിട്ട് 280 പവൻ സ്വർണാഭരണങ്ങളും 25 ലക്ഷംരൂപയും ഇന്നോവ കാറും കൊള്ളയടിച്ചു. ദിണ്ടിഗൽ ജില്ലയിൽ പഴനിക്ക് സമീപം ഒട്ടൻച്ചത്രം- ധാരാപുരം റോഡിലെ വീട്ടിൽ താമസിക്കുന്ന ഡോ. ശക്തിവേൽ (52), ഭാര്യ ഡോ. റാണി (45) എന്നിവരുടെ വീട്ടിലാണ് നാലംഗ സംഘം കവർച്ച നടത്തിയത്.

രാത്രി രണ്ടുമണിയോടെയാണ് നാലംഗസംഘം വീടിന്റെ മതിൽചാടി വളപ്പിൽ കടന്നത്. വാതിൽതകർത്ത് വീട്ടിനുള്ളിൽ കടന്നു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്നു. കാറിന്റെ താക്കോൽ കൈക്കലാക്കിയ സംഘം മുറ്റത്ത് നിർത്തിയിട്ടിരുന്ന ശക്തിവേലിന്റെ കാറിൽ സ്വർണവും പണവുമായി രക്ഷപ്പെടുകയായിരുന്നു.

ഏറെനേരത്തെ ശ്രമത്തിനൊടുവിൽ കെട്ടഴിച്ച ഡോ. ശക്തിവേൽ സംഭവം ദിണ്ടിഗൽ പോലീസിനെ അറിയിച്ചു. ശക്തിവേലും കുടുംബവും താമസിച്ചിരുന്ന സ്ഥലത്തിനുസമീപം മറ്റ് വീടുകളുണ്ടായിരുന്നില്ല. സമീപത്ത് വലിയൊരു കെട്ടിടം നിർമിക്കുന്നതിനാൽ വീട് റോഡിലൂടെ പോകുന്നവരുടെ ശ്രദ്ധയിൽപ്പെടില്ലെന്ന് പൊലീസ് പറഞ്ഞു.

നാലുപേരും മുഖംമൂടി അണിഞ്ഞാണ് കവർച്ച നടത്തിയത്. വീട്ടിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ തകർത്ത നിലയിലായിരുന്നു. വീടുമായി അടുത്ത് പരിചയമുള്ളവരുടെ സഹായത്തോടെയായിരിക്കും കവർച്ചയെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഘത്തിലെ നാലുപേരും 25-30 ന് ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് ദിണ്ടിഗൽ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണസംഘമെത്തി തെളിവുകൾ ശേഖരിച്ചു. വടക്കേ ഇന്ത്യൻ സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കവർച്ചക്കാരെ പിടികൂടാൻ നാല് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞവർഷം ദിണ്ടിഗലിലെ വ്യവസായിയുടെ വീട്ടിലും സമാനരീതിയിൽ കവർച്ച നടന്നിരുന്നു.

Published by:Sarath Mohanan
First published: