നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി സ്വർണക്കടത്തിന് ദുരുപയോഗം ചെയ്തു; ശിവശങ്കറിനെതിരെ കസ്റ്റംസ്

    മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവി സ്വർണക്കടത്തിന് ദുരുപയോഗം ചെയ്തു; ശിവശങ്കറിനെതിരെ കസ്റ്റംസ്

    ദേശവിരുദ്ധ സ്വഭാവമുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം അറിഞ്ഞിട്ടും തടയാൻ ഒരു ചെറുവിരൽപോലും അനക്കാതെ സ്വർണക്കടത്തിനെ പ്രോത്സാഹിപ്പിച്ചു.

    എം. ശിവശങ്കർ (ഫയൽ ചിത്രം)

    എം. ശിവശങ്കർ (ഫയൽ ചിത്രം)

    • Share this:
      കൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെന്ന പദവിയും മുഖ്യമന്ത്രിയുമായുള്ള അടുപ്പവും സ്വർണക്കടത്തിനായി ശിവശങ്കർ ദുരുപയോഗിച്ചതായി കസ്റ്റംസ്. വിദേശ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ രാജ്യത്ത് നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച്ച് അറിവുണ്ടായിട്ടും മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ എം.ശിവശങ്കർ ഇക്കാര്യം സർക്കാർ ഏജൻസികളെ അറിയിക്കാതിരുന്നതു ഗുരുതരമായ കുറ്റമാണ്.  മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ നൽകിയ ജാമ്യ ഹർജിയെ എതിർക്കുമ്പോഴാണ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ കസ്റ്റംസ് ഇക്കാര്യം വിശദീകരിച്ചത്.

      ഹർജി കോടതി ഇന്നു പരിഗണിക്കും. സ്വർണക്കടത്തിനുള്ള ഗൂഢാലോചനയിൽ മുഖ്യപങ്കാളിത്തം വഹിച്ചതായി കൂട്ടുപ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള കുറ്റകൃത്യത്തിന്റെ ഗൗരവം അറിഞ്ഞിട്ടും തടയാൻ ഒരു ചെറുവിരൽപോലും അനക്കാതെ സ്വർണക്കടത്തിനെ പ്രോത്സാഹിപ്പിച്ചു.

      Also Read കണക്കിൽപ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതെന്ന് ഇ.ഡി; കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരി നാലാം പ്രതി

      ശിവശങ്കറിനു ജാമ്യം അനുവദിച്ചാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സ്വപ്ന, സരിത്, സന്ദീപ് നായർ എന്നിവരുടെ ജീവനു തന്നെ ഭീഷണിയാകും.

      ശിവശങ്കർ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ല. ഒന്നിലേറെ ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്ന വിവരം മറച്ചു പിടിച്ചു. അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോൾ പ്രതിയുടെ ഭാര്യയാണു മറ്റു ഫോണുകൾ ഹാജരാക്കിയതെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി.
      Published by:Aneesh Anirudhan
      First published:
      )}