കൊച്ചി: എം. ശിവശങ്കറിനെതിരെ കസ്റ്റംസ് കൂടുതൽ തെളിവുകൾ നൽകി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ മുദ്രവച്ച കവറിലാണ് തെളിവുകൾ നൽകിയത്. അതേസമയം കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്.
ഡോളർ കേസിലും സ്വർണ്ണക്കടത്ത് കേസിലും ശിവശങ്കറിനെ സംബന്ധിക്കുന്ന കൂടുതൽ തെളിവുകൾ ഉണ്ടെന്ന് നേരത്തെ കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ഇത് മുദ്രവച്ച കവറിൽ നൽകാൻ കോടതിയാണ് നിർദേശിച്ചത്. ശിവശങ്കറിന്റെ ഒരു ഫോൺ കൂടി കണ്ടെത്താനുണ്ട്. അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്നാണ് കസ്റ്റംസ് നിലപാട്.
You may also like:അച്ഛനും മുൻ കാമുകനും ഒരു കുഞ്ഞ് വേണം; അണ്ഡം നൽകാൻ തയ്യാറായി മകൾ
നേരത്തെ കണ്ടെടുത്ത ഫോണിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി കസ്റ്റംസ് അറിയിച്ചിരുന്നു. ഈ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കാനുള്ള സാധ്യതയാണുള്ളത്. ഡോളർ കടത്തു കേസിൽ കൗൺസിൽ ഉദ്യോഗസ്ഥർക്ക് പുറമേ മറ്റു വിദേശികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. അതുകൊണ്ട് വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിക്കണം.
വലിയ രീതിയിലുള്ള ആസൂത്രണം ഇക്കാര്യത്തിൽ നടന്നിട്ടുണ്ട്. ഉന്നതർ ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും വിവരം ലഭിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് നേരത്തെ കസ്റ്റംസ്കോടതിയിൽ നൽകിയിരുന്നു.
അതേസമയം കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. ED രജിസ്റ്റർ ചെയ്ത കേസിൽ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹിചര്യത്തിലാണ് പിൻവലിച്ചത്. കസ്റ്റഡി കാലവധി പൂർത്തിയാക്കിയതിനെ തുടർന്നു കോടതിയിൽ ഹാജരാക്കിയ ശിവശങ്കറിനെ ഒരു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഇതിനിടെ ഡോളർ കടത്ത് കേസിൽ സ്വപ്ന, സരിത് എന്നിവരുടെ രഹസ്യമൊഴി ഇന്ന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി - 3 ൽ രേഖപ്പെടുത്തുകയാണ്. നേരത്തെ സ്വർണ്ണക്കടത്ത് കേസിൽ ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.