നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • കരിപ്പൂർ സ്വർണക്കടത്ത്: ലക്ഷ്യം അർജുൻ ആയങ്കിതന്നെ, ഭാര്യയുടെ ചോദ്യം ചെയ്യൽ തുടരുന്നു; അർജുന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് 19 ലേക്ക് മാറ്റി

    കരിപ്പൂർ സ്വർണക്കടത്ത്: ലക്ഷ്യം അർജുൻ ആയങ്കിതന്നെ, ഭാര്യയുടെ ചോദ്യം ചെയ്യൽ തുടരുന്നു; അർജുന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് 19 ലേക്ക് മാറ്റി

    അർജുൻ്റെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് അമല നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വിളിച്ചു വരുത്താൻ തീരുമാനിച്ചത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
    കൊച്ചി. അർജുൻ ആയങ്കിക്കായി കസ്റ്റംസ് വീണ്ടും കുരുക്ക് മുറുക്കുന്നു. കസ്റ്റഡി അപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കും മുമ്പ് അർജുനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് കസ്റ്റംസ് . ഇതിൻ്റെ ഭാഗമായാണ് വീണ്ടും അർജുൻ്റെ ഭാര്യയെ ചോദ്യം ചെയ്തതും.  നേരത്തെയുള്ള മൊഴിയിൽ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇവർക്ക് നോട്ടീസ് നൽകിയത്.

    അർജുന്റെ സാമ്പത്തിക സ്രോതസ്സുകൾ സംബന്ധിച്ച് നൽകിയ മൊഴിയിലാണ് കസ്റ്റംസ് വീണ്ടും എത്തി നിൽക്കുന്നത്.
    അർജുൻ ആയങ്കിയുടെ മൊഴിയെ തുടർന്നാണ് ഭാര്യ അമലയെ നേരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്.  പറയത്തക്ക ജോലിയൊന്നുമില്ലായിരുന്ന അർജുൻ ആയങ്കി വലിയ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലുകൾക്ക് ഭാര്യയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയത്. എന്നാൽ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തില്ല. ഇതിനെ തുടർന്നാണ് അർജുന്റെ സാമ്പത്തിക സ്രാേതസുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അർജുന്റെ ഭാര്യയോട് ഹാജരാകാൻ നിർദ്ദേശിച്ചത്.

    കസ്റ്റംസിൽ ഹാജരായ അമലയെ ഉദ്യോഗസ്ഥർ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അർജുന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് അമല കസ്റ്റംസിന് മൊഴി നൽകിയിരുന്നത്. എന്നാൽ അർജുൻ  പറയുന്നതുപോലെ വലിയ രീതിയിലുള്ള സാമ്പത്തിക സഹായം ഒന്നും തൻറെ വീട്ടുകാരുടെ പക്കൽ നിന്നും അർജുന് ഉണ്ടായിരുന്നില്ല എന്നും അമലയുടെ മൊഴികളിലുണ്ട്. ഈ മൊഴികളും പിന്നീട് മറ്റു പലരിൽ നിന്നായി കേസുമായി ബന്ധപ്പെട്ട ശേഖരിച്ച മൊഴികളും ചേർത്ത് വായിച്ചാണ് കസ്റ്റംസ് വീണ്ടും അമലയെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നത്.  അർജുൻ്റെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച് അമല നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും വിളിച്ചു വരുത്താൻ തീരുമാനിച്ചത്.

    അതേസമയം അര്‍ജുന്‍ ആയങ്കിയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചേക്കും.അര്‍ജുന്‍ ആയങ്കിക്ക് അന്തര്‍സംസ്ഥാന കള്ളക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ കൂടുതല്‍ പേര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വലിയ അളവില്‍ സ്വര്‍ണം ഇന്ത്യയിലെത്തിച്ചെന്നുമാണ് കസ്റ്റംസിന്‍റെ വാദം.

    അതേസമയം, സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ  ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 19 ലേക്ക് മാറ്റി . സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതിയുടേതാണ് നടപടികൾ. തനിക്കെതിരെ സ്വർണ്ണക്കടത്തിന് തെളിവുകൾ ഒന്നുമില്ലെന്നും അനാവശ്യമായി തന്നെ പീഡിപ്പിക്കുകയാണെന്നുമാണ് അർജുൻ ആയങ്കിയുടെ വാദം. കരിപ്പൂർ സ്വർണക്കടത്തു കേസിൽ സുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിക്ക്  കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട് . ഇയാളുടെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അടുത്തദിവസം കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആണ് നിർദേശം.
    Published by:Naveen
    First published:
    )}