News18 Malayalam
Updated: January 16, 2021, 12:05 PM IST
പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാനത്തെ ഉന്നതർ ഉൾപ്പെട്ട ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടക്കോള്‍ ഓഫിസർക്ക് നോട്ടീസ് നൽകി
കസ്റ്റംസ്. പ്രോട്ടോകോൾ ഓഫീസർ ഷൈന്‍ എ.ഹക്കിനോട് ജനുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
സ്വര്‍ണക്കടത്തു കേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴി അനുസരിച്ചാണ് പ്രോട്ടോകോൾ ഓഫീസറെയും കസ്റ്റംസ് വിളിച്ചു വരുത്തുന്നത്. നയതന്ത്ര പ്രതിനിധികള്‍ അല്ലാത്തവര്‍ക്ക് നയതന്ത്രപ്രതിനിധികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് പ്രോട്ടോക്കോള്‍ ഓഫിസര്‍ നല്‍കിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളില്‍ ഒരാളെന്നു കസ്റ്റംസ് കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ പൗരന് ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. എന്നാല്‍ ഇദ്ദേഹത്തിന് ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ നല്‍കിയിരുന്നെന്നാണ് കണ്ടെത്തൽ.
Also Read
'തരമറിഞ്ഞ് കളിക്കണം; കസ്റ്റംസിനെതിരേ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന
അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്. ഹരികൃഷ്ണനെ ചോദ്യം ചെയ്തതിനെതിരെ സെക്രട്ടേറിയറ്റിലെ ഇടത് സംഘടന രംഗത്തെത്തിയിരുന്നു. ഇദ്ദേഹത്തെ കസ്റ്റംസ് മര്‍ദിച്ചെന്ന് ആരോപിച്ച്
സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. കസ്റ്റംസിനെതിരെ അസോസിയേഷന് നോട്ടിസ് ഇറക്കുകയും ചെയ്തിരുന്നു.
Published by:
Aneesh Anirudhan
First published:
January 16, 2021, 12:05 PM IST