നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇരുപത് വർഷം മുമ്പ് 'വോൾഗ കേസ്'; ഇപ്പോൾ സ്വർണ്ണക്കടത്ത്: രണ്ടിടത്തും ഹീറോ നട്ടെല്ലുളള കസ്റ്റംസ് ഉദ്യോഗസ്ഥൻ എച്ച്.രാമമൂർത്തി

  ഇരുപത് വർഷം മുമ്പ് 'വോൾഗ കേസ്'; ഇപ്പോൾ സ്വർണ്ണക്കടത്ത്: രണ്ടിടത്തും ഹീറോ നട്ടെല്ലുളള കസ്റ്റംസ് ഉദ്യോഗസ്ഥൻ എച്ച്.രാമമൂർത്തി

  ഡൽഹിയിലെ വോൾഗ കേസിലും കസ്റ്റംസ് സംഘത്തെ നയിച്ചത് രാമമൂർത്തി ആയിരുന്നു

  • Share this:
   ഇരുപത് വർഷം മുമ്പ് ഡൽഹി എയർപോർട്ടിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന ഒരു കള്ളക്കടത്ത് അധികൃതർ പൊളിച്ചിരുന്നു. ഉസ്ബെകിസ്ഥാൻ സ്വദേശിനിയായ വോൾഗ എന്ന യുവതി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 1.56 കോടി രൂപ വിലമതിക്കുന്ന ചൈനീസ് സിൽക്കാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്.

   2000 ആഗസ്റ്റിലായിരുന്നു സംഭവം. ഇരുപത്തിയേഴ് ബാഗുകളിലായാണ് വോൾഗ ചൈനീസ് സിൽക്ക് ഇന്ത്യയിലെത്തിച്ചത്. ബാഗുകളുടെ എണ്ണം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നുവെങ്കിലും ഒരു സ്ത്രീ ഇത്രയും അധികം ബാഗുകളുമായെത്തിയത് ഉദ്യോഗസ്ഥരിലുയർത്തിയ സംശയമാണ് കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് പിടികൂടുന്നതിലേക്ക് നയിച്ചത്.

   ഇതിന് സമാനമായ സംഭവം തന്നെയാണ് തിരുവനന്തപുരം എയർപോർട്ടിലും നടന്നത്. പതിനഞ്ച് കോടി രൂപയുടെ സ്വർണ്ണമാണ് ഇവിടെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താൻ ശ്രമിച്ചത്.

   TRENDING: Swapna Suresh | എയർ പോർട്ട് പിആർഒയെ കുടുക്കാൻ 'പാർവതി'യായി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാ​ഞ്ച് റിപ്പോർട്ട് [NEWS]Kerala Gold Smuggling | 'സ്വർണക്കടത്തിൽ എന്റെ പേര് വലിച്ചിഴയ്ക്കരുത്; നിയമ നടപടി സ്വീകരിക്കും': ശശി തരൂർ [NEWS]Kerala Gold Smuggling | സ്വപ്ന സുരേഷിന്റെ ബിസിനസ് പങ്കാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ [NEWS]ഈ രണ്ട് കേസുകളിലും ഹീറോ കസ്റ്റംസ് ഉദ്യോഗസ്ഥനായ എച്ച്. രാമമൂർത്തിയായിരുന്നു. ഡൽഹിയിലെ വോൾഗ കേസിൽ കസ്റ്റംസ് സംഘത്തെ നയിച്ചത് ഇദ്ദേഹമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണ്ണക്കടത്താനുള്ള ശ്രമങ്ങൾ പൊളിച്ചതും ഇവിടെ അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണറായ രാമമൂർത്തി തന്നെയായിരുന്നു.

   കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട ആളുകൾ ഭീഷണി ഉയർത്തിയിരുന്നുവെങ്കിലും ഇതൊന്നും വകവയ്ക്കാതെയാണ് ബാഗേജുകൾ പരിശോധിക്കാൻ അദ്ദേഹം തീരുമാനിച്ചതും കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണക്കടത്ത് കണ്ടെത്തിയതും.
   Published by:Asha Sulfiker
   First published:
   )}