കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം കൂടുതൽ വിപുലമാക്കാൻ ഒരുങ്ങുകയാണ് കസ്റ്റംസ്. നിലവിൽ കേസിൽ കാര്യമായ മുന്നോട്ടു പോക്ക് ഉണ്ടായിട്ടില്ല എന്ന വിമർശനം കസ്റ്റംസ് നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് ഈ നീക്കം.
കൊടുവള്ളി സംഘത്തെ കുറിച്ചും ഈ മേഖലയിലെ കള്ളക്കടത്തിനെക്കുറിച്ചും വ്യക്തമായ വിവരം മറ്റുള്ളവരെക്കൂടി ചോദ്യം ചെയ്താൽ ലഭിക്കും എന്ന വിശ്വാസത്തിലാണ് അന്വേഷണസഘം. ഇതിനായി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കസ്റ്റഡിയിലെടുക്കാനൊരുങ്ങുകയാണ് കസ്റ്റംസ്. സൂഫിയാൻ ഉൾപ്പെടെ പോലിസ് അറസറ്റ് ചെയ്ത 14 പേരെ കസ്റ്റഡിൽ ലഭിക്കാൻ കസ്റ്റംസ് മഞ്ചേരി കോടതിയിൽ അപേക്ഷ നൽകും.
പലരെയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും നിർണായകമായ ഒരു ഇടപെടൽ നടത്താൻ കസ്റ്റംസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നാണ് വിമർശനം. ടി. പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും നേതൃത്വം നൽകുന്നതാണ് കരിപ്പൂരിലെ സ്വർണ്ണക്കടത്തെന്നും ഇവരുടെ ഇടപെടൽ വലുതാണെന്നും കാണിച്ചുള്ള കസ്റ്റംസ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചുവെങ്കിലും ഇത് തെളിയിച്ചു കൊണ്ട് മുന്നോട്ടു പോകുവാനോ അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ നടത്തുവാനോ കഴിഞ്ഞില്ല.
ടി. പി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ഇയാളിൽ നിന്ന് ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ചോദ്യം ചെയ്ത വിട്ടയയ്ക്കുക ആണ് ഉണ്ടായത്. മൊബൈൽ സിം എടുത്തു കൊടുത്ത കുറ്റത്തിനാണ് അജ്മൽ എന്നയാളെ കേസിൽ അവസാനം അറസ്റ്റ് ചെയ്തത്.
You may also like:80:20 ന്യൂനപക്ഷ സ്കോളർഷിപ്പ്: വി.ഡി സതീശനെ തള്ളി മുസ്ലിം ലീഗ്; ഒരു മണിക്കൂറിനുള്ളിൽ നിലപാട് തിരുത്തി പ്രതിപക്ഷനേതാവ്കൂടുതൽ പേരിലേക്ക് അന്വേഷണം എത്തിക്കുകയും മറ്റുള്ളവരുടെ പങ്കുകൂടി വ്യക്തമാകുന്ന രീതിയിൽ തെളിവുകൾ കണ്ടെത്തുകയും ചെയ്താൽ മാത്രമേ കരിപ്പൂർ കേസിൽ കസ്റ്റംസിന് മുന്നോട്ടു പോകാൻ കഴിയുകയുള്ളൂ. ദുബൈയിൽ നിന്നും സ്വർണ്ണം എത്തിച്ചത് കൊടുവള്ളി സംഘത്തിലെ സൂഫിയാനു വേണ്ടിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
You may also like:70 ദിവസം കഴിഞ്ഞിട്ടും തുറക്കാനാകാത്ത കേരളം; ക്വറന്റീൻ: 1377 മുതൽ ഇന്ന് വരെഇയാളെ സഹായിക്കാനായി എത്തിയ ചേർപ്പളശേരി സംഘത്തിലെ ആളുകളെ ചോദ്യം ചെയ്തതിൽ നിന്നാണ് പോലിസ് സൂഫിയാനെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ മൂന്നു പേരുടെ അറസ്റ്റാണ് കസ്റ്റംസ് രേഖപ്പെടുത്തിയിരിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത 14 പേരെക്കൂടി ചോദ്യം ചെയ്യുകയും ഇവരുടെ പങ്ക് വ്യക്തമായാൽ അറസ്റ്റ് രേഖപ്പെടുത്താനുമാണ് കസ്റ്റംസ് നീക്കം.
അതിനിടെ കരിപ്പൂർ സ്വർണ്ണക്കടത്തിൽ പങ്കുള്ളതായി സംശയിക്കുന്ന ആകാശ് തില്ലങ്കരിയോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ കേസിലെ മുഖ്യ സൂത്രധാരൻ അർജ്ജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസിൽ അർജുന്റെ സുഹൃത്തുക്കളായ പ്രണവ്, റമീസ് എന്നിവർക്കും കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.