• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dollar Smuggling Case | ഡോളര്‍ക്കടത്ത് കേസ്; അന്വേഷണം പൂര്‍ത്തിയാക്കാതെ ഇഡിയ്ക്ക് രഹസ്യമൊഴി നല്‍കാനാവില്ലെന്ന് കസ്റ്റംസ്

Dollar Smuggling Case | ഡോളര്‍ക്കടത്ത് കേസ്; അന്വേഷണം പൂര്‍ത്തിയാക്കാതെ ഇഡിയ്ക്ക് രഹസ്യമൊഴി നല്‍കാനാവില്ലെന്ന് കസ്റ്റംസ്

ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന നിലപാടിലാണ് കസ്റ്റംസ്.

  • Share this:
കൊച്ചി: ഡോളർ കടത്തുകേസിലെ സ്വപ്ന സുരേഷിൻ്റെ  രഹസ്യമൊഴി ഇ.ഡിക്ക് നൽകാനാകില്ലെന്ന് കോടതി. ഇ.ഡി.യുടെ അപേക്ഷ എറണാകുളം എ.സി.ജെ.എം കോടതി തീർപ്പാക്കി. കോടതി വഴി മൊഴി ഇ.ഡിക്ക് നൽകുന്നതിനെ കസ്റ്റംസ് എതിർത്തിരുന്നു. അന്വേഷണം പൂർത്തിയാക്കാത്തതിനാൽ മൊഴി നൽകാനാവില്ലെന്നായിരുന്നു വാദം. ഇ ഡി നേരിട്ട് കസ്റ്റംസിന് അപേക്ഷ നൽകി മൊഴി വാങ്ങാമെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുൻപ് കസ്റ്റംസിനോട് പറഞ്ഞ കാര്യങ്ങളാണ് താനിപ്പോൾ പുറത്ത് പറയുന്നതെന്ന് സ്വപ്ന മധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് രഹസമൊഴിക്കായി ഇ.ഡി. കോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത് കേസിൽ സ്വപ്നസുരേഷ് കസ്റ്റംസിന് നൽകിയ  നിർണ്ണായക വിവരങ്ങൾ ഉൾപ്പെടുന്ന രഹസ്യമൊഴി അന്വേഷണത്തിൻ്റെ ദിശതന്നെ നിർണ്ണയിക്കന്നതാണ്. ആദ്യഘട്ടത്തിൽ തന്നെ മൊഴി ആവശ്യപ്പെട്ട് ഇ. ഡി രംഗത്തു വന്നിരുന്നെങ്കിലും കസ്റ്റംസ് ആവശ്യം  നിരാകരിക്കുകയായിരുന്നു.  2020 ഡിസംബറിൽ സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി വേണമെന്നാണ് ഇ.ഡിയുടെ ആവശ്യം. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽസ്വപ്ന നൽകിയ രഹസ്യ മൊഴി കസ്റ്റംസ് പ്രിവന്റീവ് ഇ ഡി ക്ക് കൈമാറുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

Also Read-'മുഖ്യമന്ത്രിയെ രക്ഷിച്ചെടുക്കാനാണ് CPM നേതാക്കളും പൊലീസ് ഉന്നതരും ചേര്‍ന്ന് കള്ളക്കഥ മെനഞ്ഞത്'; വി.ഡി. സതീശന്‍

സ്വർണക്കടത്ത് കേസിലും, ഡോളർ കടത്തു കേസിലും രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സിജെഎംകോടതിയെ സമീപിച്ചത്. കസ്റ്റംസിന് നൽകിയ  മൊഴി ആവശ്യപ്പെട്ട് ഇ.ഡി നേരത്തെയും കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മൊഴി നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ് കോടതിയിൽ അറിയിച്ചു.  സ്വപ്ന സുരേഷ് പുതുതായി നൽകിയ 27 പേജുള്ള 164  മൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കസ്റ്റംസിനു നൽകിയ മൊഴിക്കായി ഇ ഡി  വീണ്ടും കോടതിയെ സമീപിച്ചത്.

Also Read-Saritha S Nair| ഗൂഡാലോചന നടന്നത് ക്രൈം നന്ദകുമാറിന്റെ ഓഫീസിൽ; PC ജോർജിന് പിന്നിൽ തിമിംഗലങ്ങൾ: സരിത എസ് നായർ

കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയിൽ നിലവിലെ 164 മൊഴിക്ക് സമാനമായ കൂടുതൽ വെളിപ്പെടുത്തലുകളുടെ ഉണ്ടോ എന്ന് അറിയുന്നതിനായി ആണ് ഇ.ഡിയുടെ നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള  സ്വപ്നയുടെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള  ഇ.ഡി യുടെ ഹർജി കോടതിയിൽ എതിർക്കേണ്ടതില്ല എന്നായിരുന്നു  കസ്റ്റംസിന്റെ തീരുമാനം. എന്നാൽ സ്വർണക്കടത്തു കേസിലെ മൊഴി മാത്രമാണ് കസ്റ്റംസ് ഇ ഡി ക്കു നൽകിയത്. ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന നിലപാടിലാണ് കസ്റ്റംസ്.
Published by:Jayesh Krishnan
First published: