• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഐ ഫോണ്‍ വിവാദം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്‌

ഐ ഫോണ്‍ വിവാദം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്‌

23 ന് ചോദ്യം ചെയ്യലിന്‌ ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്.

vinodini balakrishnan

vinodini balakrishnan

  • Share this:
    തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച്ച് മാസം 23 ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദ്ദേശം. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കസ്റ്റംസ് വിനോദിനിക്ക് നോട്ടീസ് അയച്ചത്.

    Also Read- 'വ്യാജ തെളിവുകളുണ്ടാക്കാൻ ശ്രമം' ; എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി വീണ്ടും സുപ്രീംകോടതിയിൽ

    നേരത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യം അയച്ച നോട്ടീസ് ഡോര്‍ ക്ലോസ്ഡ് എന്ന് പറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. തിരുവനന്തപുരത്തെ ബിനീഷ് കോടിയേരിയുടെ റെയ്ഡ് നടന്ന വീടിന്റെ മേല്‍വിലാസത്തില്‍ അയച്ച നോട്ടീസായിരുന്നു ഇത്. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിനോദിനിയെ ലഭിച്ചില്ല. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മേല്‍വിലാസത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും കൈപ്പറ്റിയില്ലെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.

    Also Read- Petrol Diesel Price| ഇന്ധന വിലയിൽ മാറ്റമില്ലാതെ മൂന്നാഴ്ച; അവസാനമായി വില വർധിച്ചത് ഫെബ്രുവരി 27ന്

    നോട്ടിസ് കൈപ്പറ്റിയില്ലെങ്കില്‍ ജാമ്യമില്ലാ വാറന്റിന് കോടതിയെ സമീപിച്ചേക്കും. ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ നേടിയ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ജനറലിന് നല്‍കിയ ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. സന്തോഷ് ഈപ്പന്‍ വാങ്ങിയ ആറ് ഐഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഫോണ്‍ എങ്ങനെ ലഭിച്ചു, പിന്നീട് ആര്‍ക്കാണ് കൈമാറിയത് തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്.

    Also Read- സുരക്ഷ, മികച്ച ജീവിത നിലവാരം; ജനങ്ങള്‍ ഏറ്റവും സന്തോഷകരമായ ജീവിതം നയിക്കുന്ന രാജ്യങ്ങൾ

    ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് വേണ്ടി കോഴ നൽകിയിരുന്നതായി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഐ ഫോണുകൾ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കര്‍, അഡീഷണൽ പ്രോട്ടോക്കോള്‍ ഓഫീസര്‍ രാജീവൻ, പത്മനാഭ ശര്‍മ, ജിത്തു, പ്രവീണ്‍ എന്നിവര്‍ക്കാണ് ലഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഏറ്റവും വിലകൂടിയ ഐഫോണാണ് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയതായാണ് നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ.

    Also Read- തെരുവ് നായയെ യുവാവ് പീഡനത്തിനിരയാക്കി; സിസിറ്റിവി ദൃശ്യങ്ങൾ തെളിവാക്കി കേസെടുത്ത് പൊലീസ്

    അതേസമയം, മൊഴിയെടുക്കലിനായി തനിക്ക് കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ വിനോദിനി ബാലകൃഷ്ണൻ പറഞ്ഞത്. ഉപയോഗിക്കുന്നത് സ്വന്തം ഫോൺ ആണെന്നും സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞിരുന്നു. ഫോൺ സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത് പ്രകാരമാണ് നൽകിയതെന്നും അത് വിനോദിനിക്ക് കൈമാറിയിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു.
    Published by:Rajesh V
    First published: