നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case|സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങാന്‍ കസ്റ്റംസ്; നടപടികൾ ഊർജിതമാക്കി

  Gold Smuggling Case|സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങാന്‍ കസ്റ്റംസ്; നടപടികൾ ഊർജിതമാക്കി

  സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന വാദമുയർത്തി ജാമ്യത്തിനായി ശ്രമിക്കുകയാണ് പ്രതികൾ

  swapna, sandeep

  swapna, sandeep

  • Share this:
  സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ഊർജിതമാക്കി കസ്റ്റംസ്. പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും. എന്നാൽ സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന വാദമുയർത്തി ജാമ്യത്തിനായി ശ്രമിക്കുകയാണ് പ്രതികൾ.

  സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസിൻറെ കസ്റ്റഡിയിൽ ലഭിച്ചിരുന്നില്ല. എൻഐഎയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഓഗസ്റ്റ് 21 വരെ റിമാൻ്റ് ചെയ്യുകയായിരുന്നു. എൻഐഎ കോടതിയുടെ അനുമതി ലഭിച്ചതിനെത്തുടർന്ന് സ്വപ്നയുടെയും സന്ദീപിൻ്റെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.
  TRENDING:'Bhabhiji Papad'| കൊറോണയ്ക്കെതിരേ 'പപ്പടം'; പുതിയ പ്രതിവിധിയുമായി ബിജെപി മന്ത്രി[NEWS]ശിവശങ്കറിനോട് തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം[NEWS]ശുചീകരണ ജോലിക്കിടെ വഴിയരികിലെ കരിയിലകള്‍ കൂട്ടി ഹൃദയം വരച്ചു; വൈറലായ ഇന്ത്യക്കാരന്‍റെ ചിത്രം പങ്കുവെച്ച് ഷാര്‍ജ ഭരണാധികാരി[NEWS]
  പ്രതികളെ വിട്ടുകിട്ടുന്നതിനായി പ്രൊഡക്ഷൻ വാറൻ്റ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ കസ്റ്റംസ് സമീപിക്കും. തുടർന്ന് എൻഐഎ കോടതിയിൽ നിന്ന് അനുമതി തേടും. ഇതിന് ശേഷം കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ അപേക്ഷ നൽകിയിട്ടാവും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഇരുവരെയും തിരുവനന്തപുരത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുക്കും. എന്നാൽ സ്വർണ്ണക്കടത്ത് കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന വാദമാണ് പ്രതികൾ ഉന്നയിക്കുന്നത്.

  ജാമ്യാപേക്ഷയെ എതിർക്കാനാണ് എൻഐഎയുടെ തീരുമാനം. ബുധനാഴ്ച്ച ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എൻഐഎയ്ക്ക് വേണ്ടി അഡീഷണൽ സോളിസിറ്റൽ ജനറൽ ഹാജരാകും. കസ്റ്റംസിൻ്റെ ചോദ്യം ചെയ്യൽ പൂർത്തിയായാൽ എൻഫോഴ്സ്മെൻ്റും പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം നടത്തുന്നുണ്ട്.
  Published by:user_49
  First published:
  )}