നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case| ഉത്തരമാകുന്നില്ല; സ്വപ്നയേയും സന്ദീപിനെയും കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

  Gold Smuggling Case| ഉത്തരമാകുന്നില്ല; സ്വപ്നയേയും സന്ദീപിനെയും കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും

  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വാങ്ങാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്

  Swapna and Sandeep

  Swapna and Sandeep

  • Share this:
  കൊച്ചി: സ്വപ്ന സുരേഷനെയും സന്ദീപ് നായരെയും കസ്റ്റംസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങും. ഇതിനുള്ള അപേക്ഷ ഉടൻ സമർപ്പിക്കാനാണ് തീരുമാനം.

  സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അഞ്ച് ദിവസത്തേയ്ക്കാണ് കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയത്. ഈ സമയത്തിന് ഉള്ളിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ഇരുവരെയും വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ഇത് സംബന്ധിച്ച അപേക്ഷ ഇന്നോ തിങ്കളാഴ്ച്ചയോ കോടതിയിൽ സമർപ്പിക്കും.
  TRENDING:Covid 19| സംസ്ഥാനത്തു ഇന്ന് 1129 പേർക്കു കോവിഡ്; 880 പേർക്കു സമ്പർക്കത്തിലൂടെ രോഗം[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]അയോധ്യ രാമക്ഷേത്രം: എൽ.കെ അദ്വാനിക്ക് ഭൂമി പൂജ ക്ഷണം ഫോണിലൂടെ[NEWS]
  നിലവിൽ കസ്റ്റംസിന്റെ കസ്റ്റഡിലായിരുന്ന ഇരുവരെയും കാലാവധി പൂർത്തിയാതിനെ തുടർന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജറാക്കി. മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജറാക്കിയ ഇരുവരെയും ഈ മാസം 10 വരെ റിമാൻഡു ചെയ്തു. എൻ ഐ എ കോടതി ഈ മാസം 21 വരെ നേരത്തെ ഇവരെ റിമാൻഡു ചെയ്തിരുന്നു. ഇതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റഡിയിൽ വാങ്ങാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

  സ്വർണക്കടത്തിനൊപ്പം ഹവാല ഇടപാടുകൾ നടന്നുവെന്ന വിവരങ്ങൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇ ഡിയുടെ നീക്കം. ഇതിനുള്ള അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകും.
  Published by:user_49
  First published:
  )}