CWCയും ശിശുക്ഷേമ സമിതിയും നേർക്കുനേർ: കുട്ടികൾ പട്ടിണികിടന്നെന്ന് എഴുതി വാങ്ങിയത് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥനെന്ന് ആരോപണം
ഉദ്യോഗസ്ഥൻ എഴുതി വാങ്ങിയതിനെ കുറിച്ച് അറിയില്ലെന്നും, നൻമ ലക്ഷ്യമാക്കി മാത്രമാണ് ഇടപെട്ടതെന്നും ശിശുക്ഷേമ സമിതി അധ്യക്ഷൻ എസ് പി ദീപക്

child
- News18
- Last Updated: December 4, 2019, 1:38 PM IST IST
തിരുവനന്തപുരം: കൈതമുക്ക് റെയിൽവേ പുറമ്പോക്കിലെ കുട്ടികളെ ഏറ്റെടുത്ത സംഭവത്തിൽ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫയർ കമ്മിറ്റിയും നേർക്ക് നേർ.. കുട്ടികൾ പട്ടിണികിടന്ന് മണ്ണ് വാരിതിന്നെന്ന് അമ്മ പറഞ്ഞിട്ടില്ലെന്നും, ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥൻ എഴുതി വാങ്ങുകയായിരുന്നെന്നുമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC)തിരുവനന്തപുരം ജില്ല അധ്യക്ഷ സുനന്ദ ആരോപിക്കുന്നത്.
കുട്ടികളെ ഏറ്റെടുത്തത് മുതൽ ശിശുക്ഷേമ സമിതി നടപടിക്രമങ്ങള് പാലിച്ചില്ലെന്നാണ് ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ആക്ഷേപം. കുട്ടികളെ ഏറ്റെടുത്ത് സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്വം സിഡബ്ല്യുസിയ്ക്കാണ്. കുട്ടികൾ പട്ടിണി കിടന്ന് മണ്ണ് വാരി തിന്നിട്ടില്ല. കുട്ടികളെ ഏറ്റെടുക്കണമെന്ന് കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിട്ടും ഇല്ല. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥൻ ഇത് എഴുതി ചേർത്ത് അമ്മയിൽ നിന്ന് ഒപ്പിട്ടുവാങ്ങുകയായിരുന്നെന്ന് സിഡബ്ല്യുസി അധ്യക്ഷ പറയുന്നു. ഈ കാര്യങ്ങളെല്ലാം കുട്ടികളുടെ അമ്മ സിഡബ്ല്യുസിയ്ക്ക് എഴുതി നൽകിയിട്ടുണ്ടെന്നും സുനന്ദ വ്യക്തമാക്കി.
Also Read-കൈതമുക്ക്: കുട്ടികൾ മണ്ണ് തിന്ന് വിശപ്പകറ്റിയെന്ന വാദം തള്ളി ചൈൽഡ് വെൽഫെയർ കമ്മിറ്റി
എന്നാൽ സിഡബ്ല്യുസി ഇടപെടാത്തതിനാലാണ് ഇടപെട്ടതെന്നാണ് ശിശുക്ഷേമ സമിതി അധ്യക്ഷന്റെ വിശദീകരണം. 30-ാം തീയതി കുട്ടികളെ ഏറ്റെടുക്കണമെന്ന് കാണിച്ച് സിഡബ്ല്യുസിയ്ക്ക് കത്ത് നൽകി എന്നാൽ ഏറ്റെടുക്കൽ വൈകിയതിനാലാണ് ശിശുക്ഷേമസമിതി കുട്ടികളെ ഏറ്റെടുക്കാൻ നേതൃത്വം നൽകിയത്. ഉദ്യോഗസ്ഥൻ എഴുതി വാങ്ങിയതിനെ കുറിച്ച് അറിയില്ലെന്നും, നൻമ ലക്ഷ്യമാക്കി മാത്രമാണ് ഇടപെട്ടതെന്നുമാണ് ശിശുക്ഷേമ സമിതി അധ്യക്ഷൻ എസ് പി ദീപക് വിശദീകരിക്കുന്നത്.
സംസ്ഥാനത്ത് കുട്ടികളുടെ ക്ഷേമം ഉറപ്പ് വരുത്തേണ്ട സർക്കാർ ഏജൻസികളായ ശിശുക്ഷേമ സമിതിയും, ചൈൽഡ് വെൽഫയർ കമ്മിറ്റിയും. കൈതമുക്ക് വിഷയത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്

Loading...