• HOME
  • »
  • NEWS
  • »
  • kerala
  • »
  • വ്യാപക സൈബർ ആക്രമണം; MSF മലപ്പുറം ജില്ലാ നേതാക്കൾക്ക് പങ്കുണ്ടോ എന്ന് സംശയം: മുൻ വനിതാ നേതാവ് ആഷിഖ ഖാൻ

വ്യാപക സൈബർ ആക്രമണം; MSF മലപ്പുറം ജില്ലാ നേതാക്കൾക്ക് പങ്കുണ്ടോ എന്ന് സംശയം: മുൻ വനിതാ നേതാവ് ആഷിഖ ഖാൻ

യൂത്ത് ലീഗ് പ്രവർത്തകനാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് പോലിസ് അന്വേഷണത്തിൽ കണ്ടെത്തി.

  • Share this:
മലപ്പുറം: തനിക്ക് എതിരെവ്യാപക സൈബർ ആക്രമണം നടക്കുന്നുവെന്ന  പരാതിമായി MSF മുൻ ഭാരവാഹി. മലപ്പുറം പൂക്കാട്ടിരി സ്വദേശിനിയും, കണ്ണൂർ സർ സയ്ദ് കോളേജ് msf മുൻ വൈസ് പ്രസിഡെന്റുമായ  ആഷിഖ ഖാനമാണ് പോലിസിൽ  പരാതി നൽകിയത്. യൂത്ത് ലീഗ് പ്രവർത്തകനാണ് സൈബർ ആക്രമണത്തിന് പിന്നിലെന്ന് പോലിസ് അന്വേഷണത്തിൽ കണ്ടെത്തി.

കഴിഞ്ഞ ആറു മാസമായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുപയോഗിച്ച് തന്നെ അപമാനിക്കുന്നതായാണ് ആഷിഖയുടെ പരാതി. തന്റെ പോസ്റ്റുകൾക്ക് താഴെ കമന്റ് ആയും പരാമർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ ആയും ആണ് സൈബർ അധിക്ഷേപം എന്ന് ആഷിഖ പറയുന്നു. കുടുംബം മാനസികമായി തകർന്ന അവസ്ഥയിലാണ് പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ 6 മാസമായി എന്റെ പോസ്റ്റുകൾക്ക് താഴെ നിരന്തരം കമന്റ് ആയും ഫേസ്ബുക് പോസ്റ്റ് ആയും ആണ് ഇതെല്ലാം നടക്കുന്നത്. ഒരു വ്യക്തി ചെയ്ത കാര്യമാണ്. അതിന് പാർട്ടിയുമായി ബന്ധം ഇല്ലെന്ന് തന്നെയാണ് കരുതുന്നത്. അത് എല്ലാ പരിധിയും വിട്ടപ്പോൾ ആണ് പരാതി നൽകേണ്ടി വന്നത്.

Also Read-CM Pinarayi Vijayan | കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി വീശി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍

ആഷിഖ ഖാനത്തെ അപമാനിക്കാൻ ശ്രമിച്ചത്   മലപ്പുറം ചാപ്പനങ്ങാടിയിലെ  മുഹമ്മദ് അനീസ് എന്ന യൂത്ത് ലീഗ് പ്രവര്‍ത്തകനാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ചോദ്യം ചെയ്തതില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. എം.എസ്.എഫ്  നേതൃത്വത്തിന്റെ അറിവോടെ ആണോ ഈ ആക്രമണം എന്ന് സംശയിക്കുന്നു എന്നും ആഷിഖ പറഞ്ഞു. ഇയാളെ പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്നാക്കിയത് പോലും എം എസ് എഫ് നേതാക്കൾ ആണെന്നും ആഷിഖ ആരോപിക്കുന്നു.

Also Read-School Reopening | സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കുന്നു; ക്ലാസുകള്‍ വൈകുന്നേരം വരെ

ഈ പറഞ്ഞ വ്യക്തിയുടെ കൂടെ ജില്ല എം എസ് എഫ് ജനറൽ സെക്രട്ടറി വഹാബ് ചാപ്പനങ്ങാടി, കോട്ടക്കൽ മണ്ഡലം എം എസ് എഫ് പ്രസിഡന്റ് എന്നിവർ പോലീസ് സ്റ്റേഷനിൽ വന്നിരുന്നു. അവർ എന്തിന് അനീഷിന്റെ കൂടെ വന്നു. അക്കാര്യത്തിൽ പാർട്ടിക്ക് പരാതി നൽകും. ഇങ്ങനെ ഒരു വ്യക്തിയുടെ കൂടെ അവർ വരുമ്പോൾ അവരുടെ അറിവോടെ ആണോ ഇതെല്ലാം നടന്നത് എന്ന ചോദ്യം ബാക്കി ആകുന്നുണ്ട്. ഈ പറയുന്ന അനീസ് എന്നയാളെ വ്യക്തിപരമായി അറിയില്ല. അങ്ങനെ ഒരാൾ പിന്നെ എന്തിനാണ് തനിക്കെതിരെ ആക്രമണം നടത്തുന്നതെന്നും ആഷിഖ ചോദിക്കുന്നു.

എന്നാല്‍ സൈബര്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് എം.എസ്.എഫ് നേതാക്കളുടെ വാദം . മുൻപ് ഹരിത വിവാദം ഉയർന്ന സമയത്ത് ആഷിഖ നേതൃത്വത്തിന് എതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. അതിന് പിന്നാലെ ആണ് ഇപ്പോൾ സൈബർ ആക്രമണം എന്ന പരാതി ഉയർന്നിട്ടുള്ളത്.
Published by:Naseeba TC
First published: