പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ബാരിക്കേടില്‍ കയറിയ ദളിത് കോണ്‍ഗ്രസ് നേതാവിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടാണ് പതിനാല് ജില്ലാ ആസ്ഥാനത്തേക്കും കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.
സമരം തടയാന്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേടിന് മുകളില്‍ നിന്ന് താഴേക്ക് വീഴാന്‍പോയ പ്രവര്‍ത്തകയെ തടഞ്ഞു നിര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവിന്റെ ചിത്രമാണ് സൈബര്‍ ആക്രമണത്തിനായി പ്രചരിപ്പിക്കുന്നത്. സംഭവത്തില്‍ ചിത്രം മോശമായി പ്രചരിപ്പിച്ചവര്‍ക്കെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന പ്രകാരം പരാതി നല്‍കുമെന്ന് വനിതാ നേതാവ് പറഞ്ഞു.
അതേസമയം സമരത്തിന്റെ ദൃശ്യങ്ങളില്‍ മുഖം തിരിഞ്ഞു നില്ക്കുന്ന മഹിള കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് പകരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ലക്ഷ്മി അശോകിന്റെ ചിത്രമാണ് പലരും കേട്ടലറക്കുന്ന വാക്കുകള്‍ എഴുതി പ്രചരിപ്പിക്കുന്നത്.
സിപിഎം പ്രൊഫൈലുകളിലാണ് വ്യാപകമായി അശ്ലീല എഴുത്തകോളെടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ ചില സിപിഎം വനിത ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ഇക്കൂട്ടത്തിലുണ്ട്. വനിത പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അപകീര്‍ത്തി പ്രചരണത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.