തിരുവനന്തപുരം: മോദിയെ എപ്പോഴും വിമര്‍ശിക്കേണ്ടതില്ലെന്ന പ്രസ്താവനയില്‍ ശശി തരൂരിനോട് വിശദീകരണം തേടിയ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഏറ്റുമുട്ടി കോണ്‍ഗ്രസിലെ സൈബര്‍ പോരാളികള്‍. തരൂരിനെ പിന്തുണച്ച് ഒരു വിഭാഗം രംഗത്തെത്തിയതിനു പിന്നാലെയാണ് നേതാക്കളല്ല പാര്‍ട്ടിയാണ് വലുതെന്ന കമന്റുകളുമായി മറ്റൊരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ മുല്ലപ്പള്ളിയുടെ പ്രൊഫൈല്‍ ചിത്രത്തിനു താഴെയാണ് തരൂര്‍ അനുകൂല കമന്റുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയാണ് വലുതെന്ന സന്ദേശവുമായി മറ്റൊരു വിഭാഗം മുല്ലപ്പള്ളിക്ക് അനുകൂലമായി രംഗത്തെത്തിയത്.
അതേസമയം മോദി സ്തുതി വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ചും വിമര്‍ശകരെ പരിഹസിച്ചും ശശി തരൂര്‍ എം.പി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. നിലപാട് അംഗീകരിച്ചില്ലെങ്കിലും തന്റെ സമീപനത്തോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബഹുമാനം കാണിക്കണമെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഭരണഘടന മൂല്യങ്ങളെ ശക്തമായി പിന്തുണച്ചതിനാലാണ് താന്‍ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചത്. തന്റെ ട്വീറ്റുകള്‍ വളച്ചൊടിച്ചാണ് മോദി സ്തുതിയായി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Also Read
മോദി സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴും നല്ലതിനു നേരെ കണ്ണടക്കരുത്: തരൂർമോദി സര്‍ക്കാരിനെ ശക്തമായും ക്രിയാത്മകമായും വിമര്‍ശിക്കുന്നയാളാണ് താന്‍. തന്നോട് ബിജെപിയില്‍ ചേരാന്‍ പറഞ്ഞയാള്‍ കോണ്‍ഗ്രസിലെത്തിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂവെന്നും ശശി തരൂര്‍ കെ മുരളീധരനെ പരിഹസിച്ചു.
അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളിലാണ് പറയേണ്ടിയിരുന്നതെന്നും പാര്‍ട്ടിയുടെ താല്പര്യത്തിന് വിരുദ്ധമാണ് തരൂരിന്റെ പ്രസ്താവനയെന്നുമാണ് കഴിഞ്ഞ ദിവസം മുല്ലപ്പള്ളി പ്രതികരിച്ചത്.
കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേഷ് ആണ് മോദി എല്ലാ കാര്യങ്ങള്‍ക്കും വിമര്‍ശിക്കേണ്ടതില്ലെന്ന് വിവാദ പ്രസ്താവനയ്ക്ക് തിരികൊളുത്തിയത്. ജയ്റാം രമേഷിന് അഭിഷേക് സിങ്വിയും തരൂരും പിന്തുണ നല്‍കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.