കൊല്ലം: കൊട്ടാരക്കര വെളിയത്ത് ടിപ്പർ നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി. എതിർ ദിശയിൽ സഞ്ചരിച്ച സൈക്കിൾ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോഡ് കയറ്റി വന്ന ടിപ്പറാണ് നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചു കയറിയത്.
വെളിയം ജങ്ഷനിൽ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. നാല് റോഡുകൾ സംഗമിക്കുന്ന വെളിയം ജംങ്ഷനിൽ കൊട്ടാരക്കര-ഓയൂർ റൂട്ടിൽ വന്ന ടിപ്പറാണ് നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചുകയറിയത്. ഈ സമയം നെടുമൺകാവ്-ആയൂർ റോഡിൽ സൈക്കിൾ ചവിട്ടി വരികയായിരുന്ന ആളെ ടിപ്പർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം കടയിൽ ഇടിച്ചാണ് ടിപ്പർ നിന്നത്.
കടയിലുണ്ടായിരുന്നവർ ഇറങ്ങി ഓടിയതിനാൽ പരിക്കുകളേൽക്കാതെ രക്ഷപെട്ടു. സൈക്കിൾ യാത്രികൻ ടിപ്പറിനും കടയ്ക്കും ഇടയിൽ കുടുങ്ങിയെങ്കിലും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. നിസാര പരിക്കുകളേറ്റ ഇയാളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
Also Read- നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
അപകടത്തിൽപ്പെട്ട വാഹനം ഫയർ ഫോഴ്സ് എത്തിയാണ് വാഹനം നീക്കം ചെയ്തത്. അപകടത്തെത്തുടർന്ന് വെളിയം ജങ്ഷനിൽ അൽപ്പനേരം ഗതാഗതതടസം ഉണ്ടായി. പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
News Summary- There was an accident in Veliyam near Kottarakkara when the tipper lost control and rammed into the shop. A cycle rider traveling in the opposite direction had a miraculous escape. The tipper carrying the load lost control and rammed into the shop.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.