Cyclone Fani Live- ഫോനി വഴിമാറിയെങ്കിലും മഴപ്പേടിയിയിൽ കേരളം; ജാഗ്രത തുടരുന്നു

ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്ക് കാറ്റ് നീങ്ങുന്നുവെങ്കിലും കേരളത്തിൽ ജാഗ്രത തുടരുകയാണ്.

  • News18
  • | April 29, 2019, 08:16 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    18:8 (IST)

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തേടി ഒഡീഷ

    17:39 (IST)

    പശ്ചിമ ബംഗാളിൽ നിന്ന് വൈകിട്ടോടെയാണ് ഫോനി ബംഗ്ലാദേശിൽ പ്രവേശിച്ചത്. ബംഗ്ലാദേശിലും കനത്ത് നാഷനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. 

    17:5 (IST)

    ഫോനി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി

    16:29 (IST)

    സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷയിലെത്തും

    15:39 (IST)

    ഒഡീഷയിൽ ദേശീയ  ദുരന്തനിവാരണസേന, വ്യോമ-നാവികസേനകള്‍ എന്നിവയുടെ  നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

    15:0 (IST)

    ഭുവനേശ്വറില്‍ വിമാന സര്‍വീസ് ഉച്ചയോടെ പുനരാരംഭിച്ചു

    14:18 (IST)

    ഫോനി കനത്ത ദുരന്തം വിതച്ച ഒഡിഷയിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്

    13:31 (IST)

    കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും ജാഗ്രത തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

    12:38 (IST)

    ബംഗാളിൽ 42000 ആളുകളെ മാറ്റിപ്പാർപ്പിച്ചു

    11:48 (IST)

    ബംഗാലിൽ ഫോനി ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ വൈദ്യതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു

    ഫോനി ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് നിന്നും അകലുന്നുവെങ്കിലും ആശങ്ക ഒഴിയുന്നില്ല. ഇന്ത്യയുടെ വടക്കു കിഴക്കൻ മേഖലയിലേക്ക് കാറ്റ് നീങ്ങുന്നുവെങ്കിലും കേരളത്തിൽ ജാഗ്രത തുടരുകയാണ്. സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിലസ്ഥലങ്ങളിൽ മണിക്കൂറില്‍ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.