മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന തേടി ഒഡീഷ
17:39 (IST)
പശ്ചിമ ബംഗാളിൽ നിന്ന് വൈകിട്ടോടെയാണ് ഫോനി ബംഗ്ലാദേശിൽ പ്രവേശിച്ചത്. ബംഗ്ലാദേശിലും കനത്ത് നാഷനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
17:5 (IST)
ഫോനി ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 26 ആയി
16:29 (IST)
സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രധാനമന്ത്രി തിങ്കളാഴ്ച ഒഡീഷയിലെത്തും
15:39 (IST)
ഒഡീഷയിൽ ദേശീയ ദുരന്തനിവാരണസേന, വ്യോമ-നാവികസേനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
15:0 (IST)
ഭുവനേശ്വറില്‍ വിമാന സര്‍വീസ് ഉച്ചയോടെ പുനരാരംഭിച്ചു
14:18 (IST)
ഫോനി കനത്ത ദുരന്തം വിതച്ച ഒഡിഷയിൽ 12 പേർ മരിച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്
13:31 (IST)
കാറ്റ് ബംഗ്ലാദേശിലേക്ക് കടന്നെങ്കിലും ജാഗ്രത തുടരുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി
12:38 (IST)
ബംഗാളിൽ 42000 ആളുകളെ മാറ്റിപ്പാർപ്പിച്ചു
11:48 (IST)
ബംഗാലിൽ ഫോനി ചുഴലിക്കാറ്റ് ബാധിത മേഖലകളിൽ വൈദ്യതബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുന്നു
ഫോനി ചുഴലിക്കാറ്റിന്‍റെ ആശങ്ക തെക്കേ ഇന്ത്യയില്‍ നിന്നും അകലുന്നതായ് സൂചന. ചുഴലിക്കാറ്റിന്‍റെ ദിശ തമിഴ്‌നാട് ആന്ധ്ര തീരത്തുനിന്ന് വടക്ക് കിഴക്കന്‍ ദിശയിലേക്ക് മാറുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രത നിര്‍ദ്ദേശം തുടരും.
ബംഗാൾ ഉൾക്കടലിന്‍റെ തെക്കുഭാഗത്ത് രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് 20 കിലോ മീറ്റർ വേഗതയിൽ വടക്ക് പടിഞ്ഞാറ് ദിശയിലാണ് സഞ്ചരിക്കുന്നത്. വരും മണിക്കൂറുകളിൽ കാറ്റിന് തീവ്രവവും അതിതീവ്രവുമായ ഗതി കൈവരും. ചൊവ്വാഴ്ചയോടെ തമിഴ്നാടിന്‍റെ വടക്കൻ തീരത്തും ആന്ധ്രയുടെ തെക്കൻ തീരത്തും ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, ഇത് കരയിലേക്ക് വീശാൻ സാധ്യത കുറവാണ്. കടലിൽ 300 കിലോമീറ്റർ ഉള്ളിൽ നിന്ന് ചുഴലിക്കാറ്റ് ഗതി മാറി പോകാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി