നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Cyclone Gulab| ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  Cyclone Gulab| ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും; കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

  ചുഴലിക്കാറ്റിന്റെ പരിധിയിൽ വരില്ലെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: ബംഗാള്‍ ഉൾക്കടലിൽ രൂപംകൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടും. ഒഡീഷ-ആന്ധ്ര തീരം വഴിയാണ് ഗുലാബ് വൈകുന്നേരത്തോടെ കരയിലെത്തുക. ഒഡിഷയിലെ ഗോപാൽപുർ തീരത്ത് നിന്നും നാനൂറ് കിലോമീറ്ററോളം അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റെന്നാണ് റിപ്പോർട്ട്.

   അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ആന്ധ്രാ- ഒഡിഷ തീരങ്ങളിൽ അതീവ ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. രക്ഷാ പ്രവർത്തനത്തിന് എൻഡിആർഎഫിനെ നിയോഗിച്ചിട്ടുണ്ട്.

   ചുഴലിക്കാറ്റിന്റെ പരിധിയിൽ വരില്ലെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ ചൊവ്വാഴ്ച വരെ തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

   യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ:

   27-09-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്.

   28-09-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍.

   തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട്‌ ചേർന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മാലിദ്വീപ് പ്രദേശത്തും സമാനമായ കാലാവസ്ഥ ആയിരിക്കും.


   ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സൗത്ത് ഒഡീഷയിലും ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും പല ഭാഗങ്ങളിലായി നേരിയ മഴയിൽ തുടങ്ങിയ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ട്. തെലങ്കാനയിലും ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിശക്ത മഴയിൽ ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട് പോകുമെന്നും മുന്നറിയിപ്പുണ്ട്.
   Published by:Naseeba TC
   First published:
   )}