HOME » NEWS » Kerala » CYCLONE TAUKTAE RED ALERT IN 9 DISTRICTS OF KERALA

ടൗട്ടെ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട്ട്; മറ്റു ജില്ലകളിൽ ഓറഞ്ച്

കേരളത്തിലെ മണിമല, അച്ചൻകോവിൽ എന്നീ നദികളിലും തമിഴ്നാട്ടിലെ കോഡയാർ നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരും.

News18 Malayalam | news18-malayalam
Updated: May 15, 2021, 1:36 PM IST
ടൗട്ടെ ചുഴലിക്കാറ്റ്: സംസ്ഥാനത്ത് 9 ജില്ലകളിൽ റെഡ് അലർട്ട്; മറ്റു ജില്ലകളിൽ ഓറഞ്ച്
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തെ 9 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ലക്ഷദ്വീപിലും റെഡ് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രമായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കേരളത്തില്‍ അതിതീവ്ര മഴയും അതിശക്തമായ കാറ്റും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദം വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ തീരത്തുനിന്ന് 300 കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു. അതിനാല്‍ വടക്കന്‍ കേരളത്തിലാണ് മഴയും കാറ്റും കൂടുതല്‍ ലഭിച്ചത്. മഴയും കാറ്റും ഞായറാഴ്ചയും തുടരും.

വെള്ളപ്പൊക്കത്തിന് സാധ്യത

ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ജല കമ്മീഷൻ തമിഴ്നാട്, കേരള സംസ്ഥാനങ്ങൾക്കായി ഓറഞ്ച് ബുള്ളറ്റിൻ പുറത്തിറക്കി. ഇരുസംസ്ഥാനങ്ങളിലും ചിലയിടങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കേരളത്തിലെ മണിമല, അച്ചൻകോവിൽ എന്നീ നദികളിലും തമിഴ്നാട്ടിലെ കോഡയാർ നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയരും.

ചുഴലിക്കാറ്റിനെത്തുടർന്ന് കേരളത്തില്‍ വൻതോതിൽ മഴ പെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിലെ നദികളിലെ ജലനിരപ്പ് കേന്ദ്ര ജല കമ്മീഷന്‍ വിലയിരുത്തിയത്. അച്ചൻകോവിലാറും മണിമലയാറും ചിലയിടത്ത് അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ചുഴലിക്കാറ്റിന്റെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്.

ചൂണ്ടയിടാൻ പോയ ഒരാളെ കാണാതായി

കരുനാഗപ്പള്ളി,കോഴിക്കോട്, വട്ടക്കായലിൽ വള്ളത്തിൽ ചൂണ്ടയിടാൻ പോയ മൂന്നു യുവാക്കൾ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി.രണ്ടു പേർ നീന്തി രക്ഷെ‌ട്ടു.കരുനാഗപ്പള്ളി,മരുതൂർക്കുളങ്ങര തെക്ക്, മംഗലത്ത് സുധി നെ (23) ആണ് കാണാതായത്.

ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ തുറന്നു

മഴ ശക്തമായതോടെ ഇടുക്കി ജില്ലയിലെ മൂന്ന് അണക്കെട്ടുകൾ തുറന്നു. മലങ്കര, കല്ലാർകുട്ടി, പാംബ്ല എന്നീ ഡാമുകളാണ് തുറന്നത്. മൂന്ന് അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്ന് നിയന്ത്രിത അളവിലാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടുകൾ തുറന്നത് മൂലം പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരിയാറിന്റെ ഇരു കരകളിലും ഉള്ളവർക്ക് ജില്ല ഭരണകൂടം  ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

Also Read- അടുത്ത മൂന്ന് മണിക്കൂറില്‍ കനത്ത കാറ്റ് വീശാന്‍ സാധ്യത

എന്നാൽ ജില്ലയിലെ പ്രധാന അണക്കെട്ടുകളായ  മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2333 .52 അടിയും മുല്ലപ്പെരിയാർ അണക്കെട്ടിൽ 128 അടിയുമാണ് നിലവിലെ ജലനിരപ്പ്. ഇത് പരമാവധി സംഭരണ ശേഷിയിൽ താഴെ ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്
Published by: Rajesh V
First published: May 15, 2021, 1:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories