• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrissur | തൃശൂരില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സെന്ററില്‍ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം

Thrissur | തൃശൂരില്‍ ഗ്യാസ് സ്റ്റൗ സര്‍വീസ് സെന്ററില്‍ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വന്‍ സ്‌ഫോടനം

കടയിലുണ്ടായിരുന്ന എട്ട് സിലിണ്ടറുകളിൽ നാലെണ്ണമാണ് പൊട്ടിത്തെറിച്ചത്.

  • Share this:
    തൃശൂരിൽ ഗ്യാസ് സ്റ്റൗ സര്‍വീസ് സെന്ററിൽ വന്‍ സ്‌ഫോടനം. തൃശൂർ കൊടകരയിലാണ് സംഭവം. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടർന്നതിനെ തുടർന്ന് കട പൂർണമായി കത്തിനശിച്ചു. സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ക്കും കേടുപാടുണ്ട്. പൊട്ടിത്തെറി ഉണ്ടായയുടൻ കടകളിലുണ്ടായിരുന്ന ജീവനക്കാർ ഓടി പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല.

    ഗ്യാസ് അടുപ്പുകളുടെ വിൽപ്പനയും സർവീസും നടത്തുന്ന കടയിലാണ് പൊട്ടിത്തെറിയുണ്ടായത്. കടയിലുണ്ടായിരുന്ന എട്ട് സിലിണ്ടറുകളിൽ നാലെണ്ണമാണ് പൊട്ടിത്തെറിച്ചത്.

    അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേന സംഘാംഗങ്ങൾ അരമണിക്കൂറിലേറെ പരിശ്രമിച്ചതിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

    Rash Driving | പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് അപകടം; കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

    കൊല്ലം ചിതറയില്‍ പോലീസിനെ വെട്ടിച്ച് കടന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ കൂട്ടിയിടിച്ച് അപകടം (Accident). ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ കുറ്റത്തിന് കാഞ്ഞിരത്തുംമൂട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് കേസെടുത്തു.

    Also read- Attempt to Abduct | കാമുകനൊപ്പം വീടുവിട്ട് മൂന്നാറിലെത്തി; യുവതിയെ മുഖത്ത് സ്‌പ്രേ അടിച്ച് തട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കളുടെ ശ്രമം

    ചിതറ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഈ വഴി  ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിച്ചെത്തിയ  പ്ലസ് ടു വിദ്യാര്‍ഥികള്‍ പോലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടാകുകയായിരുന്നു. അമിത വേഗത്തില്‍ പോലീസിനെ  മറികടക്കാനുളള ശ്രമത്തിനിടെ ഇവരുടെ ബൈക്ക് കടയ്ക്കല്‍ ഭാഗത്തു നിന്നു വരികയായിരുന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. ബൈക്കിലുണ്ടായിരുന്ന ചാണപ്പാറ സ്വദേശിയായ ശിവന്‍ എന്ന എഴുപത്തിരണ്ടുകാരനും പ്ലസ് ടു വിദ്യാര്‍ഥികളിലൊരാളായ ബാസിതിനും അപകടത്തില്‍ പരുക്കേറ്റു.

    Also Read-Aluva highway robbery|ആലുവയിൽ കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയത് ഹാൻസിന് വേണ്ടി; ക്വട്ടേഷൻ കൊടുത്തയാൾ പിടിയിൽ

    പരുക്കേറ്റ ശിവന്‍റെയും,ബാസിതിന്‍റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ചിരുന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് ലൈസന്‍സ് ലഭിക്കാനുളള പ്രായമായിട്ടില്ലെന്നാണ് പൊലീസ് അനുമാനം. ഇതേ കുറിച്ച് വ്യക്തത വരുത്തിയ ശേഷം ബൈക്കിന്‍റെ ആര്‍സി ഉടമയ്ക്കെതിരെയും കേസെടുക്കും. വാഹന പരിശോധന നടത്തുമ്പോള്‍ വാഹനം നിര്‍ത്താതെ അമിത വേഗത്തില്‍ വിദ്യാര്‍ഥികള്‍ ബൈക്കോടിച്ച് രക്ഷപ്പെടുന്നത് മേഖലയില്‍ പതിവു സംഭവമാണെന്ന് പോലീസ് പറയുന്നു.
    Published by:Naveen
    First published: